കുവൈറ്റ് സിറ്റി മാർത്തോമാ ഇടവക വജ്ര ജൂബിലി കുടുംബ സംഗമം

  • 21/02/2023

2023 ഫെബ്രുവരി 25 രാവിലെ ഇടവക  വികാരി റെവ : എ. റ്റി  സക്കറിയയുടെ അദ്ധ്യക്ഷതയിൽ   ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ബഹു : കമാൽ സിംഗ് റാത്തോർ പൊതുസമ്മേളനം ഉൽഘാടനം ചെയ്യപ്പെടുന്നു. കുവൈത്തിലെ  വിവധ മാർത്തോമ്മാ ഇടവകകളിലെ പട്ടക്കാരും  വിശിഷ്ടതിഥികളും, കുവൈറ്റിലെ ക്രിസ്ത്യൻ സംഘടനാ നേതാക്കന്മാരും  ഈ കുടുംബ സംഗമത്തിൽ വിശിഷ്ടാഥിതികളായി പങ്കെടുക്കുന്നു, തുടർന്ന്  പ്രവാസികളായ നമ്മൾക്കു കണ്ണിനും മനസ്സിനും ഉണർവ്വേകുന്ന ഒരു ദിനം  നീണ്ടുനിൽക്കുന്ന വിനോദ പരിപാടികൾക്ക് തുടക്കം കുറിക്കുന്നു. കേരളത്തനിമയാർന്ന ഉച്ചയൂണ്, അമ്മതൻ വാത്സല്യം നിറഞ്ഞ പൊതിച്ചോറ്, യുവജന സഖ്യമൊരുക്കുന്ന കാനാവിലെ തട്ടുകട, സേവികസംഘത്തിന്റെ കൂട്ടായ്മയിൽ കേരളത്തിന്റെ തനതായ രുചിയിൽ വിവിധ പലഹാരങ്ങൾ, ഇടവക മിഷന്റെ നേതൃതത്തിൽ നല്ല നാടൻ ചായക്കട,പ്രാർത്ഥനാ ഗ്രൂപ്പുകളുടെ ജ്യൂസ് സ്റ്റാളുകൾ ,കുട്ടികളുടെ വിവിധ കലാപ്രകടനങ്ങൾ ,കുട്ടികൾക്കും മുതിർന്നവർക്കുമുള്ള ഗെയിംസുകൾ,  ലക്കി കൂപ്പൺ, ബിങ്കോ ,  അദ്ഭുതച്ചെപ്പ്, മലയാളത്തിന്റെ പ്രിയ ഗായകരായ ബിജു നാരായണൻ & മെറിൻ ഗ്രിഗറി  ഒരുക്കുന്ന  മ്യൂസിക് പ്രോഗ്രാം, ഓടക്കുഴൽ വിസ്മയം  ജോസി ആലപ്പുഴയുടെ ഫ്യൂഷൻ എന്നിവയാണ് പ്രധാന പരിപാടികളെന്ന് പബ്ലിസിറ്റി & മീഡിയ കൺവീനർ ജിബി വർഗ്ഗീസ് തരകൻ അറിയിച്ചു. ഫെബ്രുവരി 25   കുവൈറ്റ് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂൾ അങ്കണത്തിലേക്ക്  ഏവരെയും സ്വാഗതം ചെയ്തു കൊള്ളുന്നു .

Related News