കല കുവൈറ്റ് പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് വിശദീകരണം നടത്തുന്നു

  • 21/02/2023



കേരള സർക്കാർ പ്രവാസികൾക്കായി നടപ്പിലാക്കിവരുന്ന ക്ഷേമ പദ്ധതികളേയും നോർക്ക നടത്തിവരുന്ന സേവന പ്രവർത്തനങ്ങളേയും കുവൈറ്റ് മലയാളികൾക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ , കല കുവൈറ്റ് നാല് മേഖല കമ്മിറ്റികളുടെയും നേതൃത്വത്തിൽ വിശദീകരണ പരിപാടികൾ സംഘടിപ്പിക്കുന്നു.

കലയുടെ നാല് മേഖലാ കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന പരിപാടിയിൽ ലോക കേരള സഭാഗം ആർ നാഗനാഥൻ പ്രവാസി ക്ഷേമ പദ്ധതികളെ കുറിച്ച് വിശദീകരിക്കും.

പ്രസ്തുത പരിപാടികളിലേക്ക് എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെയും , ജനറൽ സെക്രട്ടറി രജീഷ് സിയും പത്രക്കുറിപ്പിലൂടെ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് .
അബ്ബാസിയ -  554 16559
സാൽമിയ - 6061 5153
അബുഹലീഫ - 555 75492
ഫഹാഹീൽ - 6616 6283

Related News