കെ കെ എം എ കുടുംബ ക്ഷേമ നിധി വിതരണം ചെയ്തു

  • 22/02/2023

 

കുവൈറ്റ്‌ അരികുവൽകരിക്കപ്പെട്ട കിഡ്നി രോഗികൾക്ക് വേണ്ടി എല്ലാ വിധ സൗകര്യങ്ങളോടും കൂടിയുള്ള കിഡ്നി ഡയാലിസിസ് സെൻ്റർ നിർമിക്കാൻ ഒരു സമൂഹത്തെ ചേർത്ത് പിടിച്ച് നേതൃത്വം നൽകിയ കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഏറെ പ്രശംസാ പരമായ പ്രവർത്തനമാണ് നടത്തിയത് എന്ന് തണൽ ചെയർമാനും, ജെ.ഡി.ടി ഇസ്ലാം പ്രസിഡൻ്റുpമായ ഡോ. ഇദ്രീസ് അഭിപ്രായപ്പെട്ടു. കെ.കെ.എം. എ അംഗങ്ങളായിരിക്കെ മരണപ്പെട്ട അംഗങ്ങളുടെ കുടുംബ ക്ഷേമ പദ്ധതി വിതരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പ്രവാസികളുടെ സമയവും സമ്പത്തും നന്മ നിറഞ്ഞ പാതയിൽ  ചിലവഴിക്കുന്നതിനായി വഴിയൊരുക്കുന്ന പ്രവർത്തനത്തിന്  കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ്റെ ഈ പദ്ധതിയിലൂടെ സാധിച്ചു എന്ന് ഹാഫിള് അനസ് മൗലവി പറഞ്ഞു. 

പ്രവാസികൾ അവരുടെ വരവിന് അനുസരിച്ച് ചിലവഴിക്കാൻ വേണ്ടി തയ്യാറാവണം എന്ന് മുഖ്യാതിഥി മിംസ് ഹോസ്പിറ്റൽ ഡയറക്ടറും, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട് ഡയറക്ടറും ആയ എം. സ്വലാഹുദ്ദീൻ പറഞ്ഞു. 

സംസ്ഥാന പ്രസിഡൻ്റ് കെ. കെ അബ്ദുല്ല അദ്ധ്യക്ഷനായിരുന്നു. സംഘടനാ കാര്യങ്ങൽ കുവൈത്ത് കമ്മിറ്റി കേന്ദ്ര പ്രസിഡൻ്റ് ഇബ്രാഹിം കുന്നിൽ വിശദീകരിച്ചു.

മുഖ്യ രക്ഷാധികാരി കെ. സിദ്ദീഖ്, അലി മാത്ര, കെയർ ഫൗണ്ടേഷൻ വൈ.ചെയർമാൻ അക്ബർ സിദ്ദീഖ്, സെക്രട്ടറി എൻ. എ മുനീർ കെ. ടി മുഹമ്മദ് മാനു, ഇ.കെ അബ്ദുല്ല, അബ്ദുൽ ഫത്താഹ് തയ്യിൽ, എ വി മുസ്തഫ, വർക്കിങ് പ്രസിഡൻ്റ് എച്. എ ഗഫൂർ  എന്നിവർ സംസാരിച്ചു.
കേന്ദ്ര നേതാക്കളായ പി റഫീഖ്, ഇസ്മായിൽ അബു ഹലിഫ, എ ടി നൗഫൽ, മുഹമ്മദ് കുട്ടി ജഹ്‌റ, അബ്ദുൽ റസാഖ് സാൽമിയ, നാസ്സർ സാഹിബ്‌ ഹവല്ലി എന്നിവർ ചടങ്ങിൽ പങ്കെടുത്തു..

ഇ.എം ഹാഷിമിൻ്റെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച യോഗത്തിൽ സംസ്ഥാന ജന. സെക്രട്ടറി സ്വാഗതവും, യു. എ ബക്കർ  നന്ദി പറഞ്ഞു. സംസ്ഥാന ട്രഷറർ സുബൈർ ഹാജി, സലീം അറക്കൽ, ഖാലിദ് ബേക്കൽ, അബ്ദു കുറ്റിച്ചിറ, അലിക്കുട്ടി ഹാജി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Related News