നരേന്ദ്രമോദിക്കെതിരായ പരാമര്‍ശത്തില്‍ അറസ്റ്റിലായ പവന്‍ ഖേരക്ക് ഇടക്കാല ജാമ്യം

  • 23/02/2023

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പരാമര്‍ശത്തില്‍ അറസ്റ്റിലായ പവന്‍ ഖേര ഇടക്കാല ജാമ്യം ലഭിച്ചതോടെ പുറത്തിറങ്ങി. പവന്‍ ഖേരയ്ക്ക് ഉജ്ജ്വല സ്വീകരണമാണ് പ്രവര്‍ത്തകര്‍ ഏര്‍പ്പെടുത്തിയത്. പൂച്ചെണ്ട് നല്‍കിയും മുദ്രാവാക്യം വിളിച്ചുമാണ് ഇദ്ദേഹത്തെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്.


സത്യം ജയിച്ചു എന്നായിരുന്നു കോടതി വളപ്പില്‍ നിന്ന് പുറത്തിറങ്ങിയ പവന്‍ ഖേര ആദ്യം പ്രതികരിച്ചത്. തനിക്കെതിരായ നടപടി, നിയമവിരുദ്ധമാണെന്നും രാഷ്ട്രീയ വേട്ടയാടലാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പ്ലീനറി യോഗത്തില്‍ പങ്കെടുക്കനാണ് പോകുന്നതെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

Related News