വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പണം എടിഎമ്മില്‍ എന്നപോലെ കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയിലേക്ക് കടത്തിക്കൊണ്ടു പോയി; വിമർശനവുമായി പ്രധാനമന്ത്രി

  • 24/02/2023

ദില്ലി: കോണ്‍ഗ്രസിനെ കടന്നാക്രമിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പണം എടിഎമ്മില്‍ എന്നപോലെ കോണ്‍ഗ്രസ് നേതാക്കള്‍ ദില്ലിയിലേക്ക് കടത്തിക്കൊണ്ടു പോയെന്ന് മോദി വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ കാലത്തെ അഴിമതി ഇല്ലാതാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. സര്‍ക്കാര്‍ പദ്ധതികളുടെ പണം ജനങ്ങളിലേക്ക് നേരിട്ട് എത്തിക്കാന്‍ ബിജെപിക്ക് കഴിഞ്ഞുവെന്നും മോദി പറഞ്ഞു.


നാഗാലാന്‍ഡ് തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ബിജെപിയുടെ കാലത്ത് ഒരു പൈസ പോലും പുറത്തു പോയില്ല. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ബിജെപിക്ക് അഷ്ട ലക്ഷമിയെ പോലെയാണ്. വടക്കന്‍ സംസ്ഥാനങ്ങളോട് മുന്‍പുണ്ടായിരുന്ന കാഴ്ചപ്പാട് തന്നെ ബിജെപിയുടെ കാലത്ത് മാറിയെന്നും മോദി പറഞ്ഞു.

അതേസമയം ലോക സാമ്ബത്തികരംഗം ബുദ്ധിമുട്ടേറിയ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നതെന്ന് ജി-20 രാജ്യങ്ങളിലെ ധനകാര്യമന്ത്രിമാരുടെയും സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍മാരുടെയും യോഗം ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ഓണ്‍ലൈനായാണ് മോദി ഉദ്ഘാടനം നിര്‍വഹിച്ചത്. 

Related News