രാഷ്ട്രീയത്തില്‍ ആരും സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കരുത്, പവൻ ഖേരയ്ക്കെതിരെ നിയമ നടപടി തുടരുമെന്ന് ഹിമന്ത ബിശ്വ ശര്‍മ

  • 24/02/2023

ദില്ലി: കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയുടെ മോദി വിരുദ്ധ പരാമര്‍ശത്തില്‍ അസം പോലീസ് നിയമ നടപടി തുടരും എന്ന് സൂചിപ്പിച്ചു മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. രാഷ്ട്രീയത്തില്‍ ആരും സംസ്കാരമില്ലാത്ത ഭാഷ ഉപയോഗിക്കരുത്. പവന്‍ ഖേര കോടതിയില്‍ മാപ്പ് പറഞ്ഞതിന്‍്റെ രേഖകള്‍ സഹിതമാണ് ഹിമന്തയുടെ ട്വീറ്റ്.


പ്ളീനറി സമ്മേളനത്തിന് പുറപ്പെട്ട കോണ്‍ഗ്രസ് നേതാവ് പവന്‍ഖേരയെ ഇന്നലെ നാടകീയമായി ദില്ലി വിമാനത്താവളത്തിലാണ് അറസ്റ്റ് ചെയ്ത് .വിഷയത്തില്‍ അടിയന്തരമായി ഇടപെട്ട സുപ്രീംകോടതി പവന്‍ ഖേരയ്ക്ക് ഇടക്കാല ജാമ്യം നല്‍കുകയായിരുന്നു. ലഗേജില്‍ പ്രശ്നമുണ്ടെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ആദ്യം ഖേരയെ പുറത്തിറത്തിയത്.

പിന്നീട് ഖേരയെ കസ്റ്റഡിയിലെടുക്കണമെന്ന് അസം പൊലീസും ദില്ലി പൊലീസും അറിയിച്ചു. വിമാനത്തില്‍ ഉണ്ടായിരുന്ന കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നീക്കത്തിനെതിരെ കുത്തിയിരുന്ന് പ്രതിഷേധിച്ചത് അസാധാരണ കാഴ്ചകള്‍ക്കിടയാക്കി.

Related News