കാമുകിയായിരുന്ന യുവതിയെ കൊന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു; യുവാവ് ജീവനൊടുക്കി

  • 24/02/2023

ചെന്നൈ: കാമുകിയായിരുന്ന യുവതിയെ കൊന്ന് സാമൂഹ്യ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച ശേഷം യുവാവ് ജീവനൊടുക്കി. തമിഴ്നാട്ടിലെ ധര്‍മാപുരിയിലാണ് സംഭവം. യുവതിയെ കൊന്നതിന് ശേഷം യുവാവ് തൂങ്ങി മരിക്കുകയായിരുന്നു. ലക്ഷ്മി എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. മുനിരാജ് എന്ന യുവാവും ലക്ഷ്മിയും പ്രണയത്തിലായിരുന്നു.


ഇരുവരും കെട്ടിട നിര്‍മ്മാണ തൊഴിലാളികളുമായിരുന്നു. ഏഴുമാസം മുമ്ബ് ലക്ഷ്മിയുടെ വിവാഹം മറ്റൊരാളുമായി കഴിഞ്ഞിരുന്നു. ഇതിന്റെ പകയിലാണ് വീട്ടില്‍ ആളില്ലാത്ത സമയത്ത് മുനിരാജ് എത്തുന്നതും ലക്ഷ്മിയെ കൊല്ലുന്നതും. കൊന്നതിന് ശേഷം യുവതിയുടെ മൃതദേഹവുമായി മുനിരാജ് സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

യുവതിയെ കൊലപ്പെടുത്തിയതിന് ശേഷം ഇയാള്‍ സമീപത്തെ മരത്തില്‍ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് കാമരാജനഗര്‍ അഡീഷ്ണല്‍ സൂപ്രണ്ട് ഉദേഷ് പറഞ്ഞു.

അതേസമയം, പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗാനാസില്‍ ആണ്‍സുഹൃത്ത് സ്വീകരിക്കാത്തതിനാല്‍ നാലു വയസ്സുള്ള മകനെ യുവതി അടിച്ചുകൊന്ന സംഭവം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. മഫൂസ എന്ന യുവതിയാണ് മകനെ കൊലപ്പെടുത്തിയത്.

Related News