എം.ജി.എം മഹനീയം വിൻറർ ക്യാമ്പും മത്സരവും സംഘടിപ്പിച്ചു

  • 24/02/2023


കുവൈത്ത് സിറ്റി : ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ കേന്ദ്ര കമ്മിറ്റിയുടെ കീഴിലുള്ള എം.ജി.എം (മുസ്ലീം ഗേൽസ് മൂവ്മെൻറ്) ജഹ്റ ടെന്റിൽ മഹനീയം എന്ന പേരിൽ വിൻറർ ക്യാമ്പ് സംഘടിപ്പിച്ചു. സംഗമത്തിൽ നടന്ന പ്രബന്ധ രചന മത്സരത്തിൽ സാമിയ അബ്ബാസിയ ഒന്നും ആബിദ ഇബ്ബിച്ചുട്ടി മഹ്ബൂല രണ്ടാം സ്ഥാനവും നേടി. പ്രസംഗ മത്സരത്തിൽ ഹബീബ ഫെമി ഒന്നാം സ്ഥാനവും മാഷിദ മനാഫ് രണ്ടാം സ്ഥാനവും നേടി. 

കവിത പാരായണത്തിൽ ബദറുന്നിസ റിദ് വാൻ ഒന്നാം സ്ഥാനവും മാഷിദ മനാഫ് രണ്ടാം സ്ഥാനവും നേടി. വാശിയേറിയ പായസ മത്സരത്തിൽ ഹബീബ അബ്ബാസിയ ഒന്നാം സ്ഥാനം നേടി. സൌബിദ മുഹമ്മദ് മനാഫ് രണ്ടാം സ്ഥാനവും ഷഹനാസ് മൂന്നാം സ്ഥാനവും നേടി.
''കൌമാരവും മാതാപിതാക്കളും'' എന്ന വിഷയത്തിൽ ഡോ. സലീം മാഷ് ക്ലാസെടുത്തു. ദൈവം നമ്മെയേല്‍പ്പിച്ച അമാനത്താണ് നമ്മുടെ കുട്ടികളെന്നും ഭാവിയുടെ പൗരന്മാരായ അവരുടെ സ്വഭാവങ്ങളും ശീലങ്ങളുമെല്ലാം ഉമ്മയുടെ മടിത്തട്ടില്‍ നിന്നാണ് അഭ്യസിക്കുന്നത്. ജീവിത വീക്ഷണവും സാമൂഹ്യ ബോധവുമെല്ലാം പഠിക്കുന്നത് മാതാപിതാക്കളുടെ പെരുമാറ്റത്തില്‍നിന്നുമാണെന്ന് സലീം മാഷ് വിശദീകരിച്ചു.

ധാർമിക മൂല്യങ്ങളുള്ള തലമുറയെ നിലനിർത്തുന്നതിൽ കുടുംബത്തിന്റെ പങ്ക് വലുതാണെന്ന് "മുന്നേറാം കർമ്മ പഥത്തിൽ" എന്ന വിഷയത്തിൽ ക്ലാസെടുത്ത ഷമീം ഒതായി പറഞ്ഞു. തുർക്കി-സിറിയ ഭൂകമ്പ ബാധിതർക്കുള്ള സഹായവും ക്യാമ്പിൽ കൈമാറി. കുട്ടികളുടെ കായിക മത്സരവും ഉണ്ടായിരുന്നു.

സംഗമം ഐ.ഐ.സി പ്രസിഡൻറ് യൂനുസ് സലീം ഉദ്ഘാടനം ചെയ്തു. എം.ജി.എം പ്രസിഡൻറ് റുബീന അബ്ദുറഹിമാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ലബീബ റഫീഖ് സ്വാഗതം പറഞ്ഞു. ബേബി സിദ്ധീഖ്, ഖൈറുന്നിസ അസീസ്, ബദറുന്നിസ റിദ് വാൻ എന്നിവർ പരിപാടി നിയന്ത്രിച്ചു. ലമീസ് ബാനു ഖിറാഅത്ത് നടത്തി.

Related News