കോൺഗ്രസ്സ് പ്ലീനറി സമ്മേളനം: പ്രതിപക്ഷ സഖ്യം ലക്ഷ്യമിട്ടുള്ള നിര്‍ണ്ണായക രാഷ്ട്രീയപ്രമേയം ഇന്ന് അവതരിപ്പിക്കും

  • 24/02/2023

ദില്ലി: പ്രതിപക്ഷ സഖ്യം ലക്ഷ്യമിട്ടുള്ള നിര്‍ണ്ണായക രാഷ്ട്രീയപ്രമേയം ഇന്ന് കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തില്‍ അവതരിപ്പിക്കും. വരാനിരിക്കുന്ന നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി സമാനമനസ്കരുമായി യോജിച്ച്‌ പോകാമെന്ന നിര്‍ദ്ദേശമാകും പ്രമേയത്തിലുയരുക. ഇതിന് പുറമെ, സാമ്ബത്തികം, വിദേശകാര്യ വിഷയങ്ങളിലും പ്രമേയങ്ങള്‍ അവതരിപ്പിക്കും.


മല്ലികാര്‍ജ്ജുന്‍ ഖര്‍ഗയെ പാര്‍ട്ടി അധ്യക്ഷനായി തെരഞ്ഞെടുത്ത നടപടിക്ക് പ്ലീനറി സമ്മേളനം അംഗീകാരം നല്‍കും. പതാക ഉയര്‍ത്തലിന് ശേഷം പത്തരയോടെ ഖര്‍ഗെ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യും. മുന്‍ അധ്യക്ഷ സോണിയ ഗാന്ധി നന്ദി രേഖപ്പെടുത്തി പ്രവര്‍ത്തകരോട് സംസാരിക്കും.

കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യാനുള്ള തീരുമാനത്തില്‍ രൂക്ഷ വിമര്‍ശനവുമായി കാര്‍ത്തി ചിദംബരം. തെരഞ്ഞെടുപ്പ് വേണ്ട എന്നത് കൂട്ടായ തീരുമാനമല്ല. നോമിനേഷന്‍ രീതിക്കെതിരെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. പ്രവര്‍ത്തക സമിതിയില്‍ യുവാക്കള്‍ക്ക് മതിയായ പ്രാതിനിധ്യം വേണം. പ്രതിപക്ഷ സഖ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും, കോണ്‍ഗ്രസിനേ അതിന് കഴിയൂയെന്നും കാര്‍ത്തി ചിദംബരം പറഞ്ഞു.

Related News