ക്രസന്റ് സെന്റർ കുവൈറ്റിനെ ശരീഫ് ഒതുക്കുങ്ങൽ നയിക്കും

  • 25/02/2023



കുവൈറ്റ്‌ സിറി : ക്രസന്റ് സെന്റർ കുവൈറ്റ്‌ വാർഷിക ജനറൽ ബോഡി യോഗം ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ പ്രസിഡന്റ്‌ മുസ്തഫ കാരിയുടെ അധ്യക്ഷതയിൽ വർക്കിങ് പ്രസിഡന്റ്‌ സലീം ഹാജി പാലോത്തിൽ ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഗഫൂർ അത്തോളി പ്രവർത്തന റിപ്പോർട്ടും ജോയിന്റ് സെക്രട്ടറി ഷഫീഖ് വി.എ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. സേവിങ് സ്കീം റിപ്പോർട്ട് കൺവീനർ ഫൈസൽ കൊയിലാണ്ടിയും ഫ്യുച്ചർ ഇൻവെസ്റ്റ്മെന്റ് സ്കീം റിപ്പോർട്ട് കൺവീനർ കോയ വളപ്പിലും അവതരിപ്പിച്ചു. തുടർന്ന് ഫാറൂഖ് ഹമദാനി റിറ്റേണിങ്ങ് ഓഫീസർ ആയി 2023-24 വർഷത്തേക്കുള്ള കമ്മിറ്റിയെ തെരഞ്ഞെടുത്തു.

പ്രസിഡന്റ്‌ ശരീഫ് ഒതുക്കുങ്ങൽ ജനറൽ സെക്രട്ടറി ഷഫീഖ് വി.എ, ട്രഷറർ ഇല്യാസ് ബഹസ്സൻ. വൈസ് പ്രസിഡന്റ്‌ നൗഷാദ് കക്കറയിൽ, ഷാജഹാൻ പാലാറ, സെക്രട്ടറി മൊയ്‌തീൻ പൂങ്ങാടൻ, അഷ്‌റഫ്‌ മണക്കടവൻ. സേവിങ്സ് സ്കീം ഗവേണിംങ്ങ് ബോഡി ചെയർമാൻ സലീം ഹാജി പാലോത്തിൽ, കൺവീനർ  ഫൈസൽ കൊയിലാണ്ടി. ഫ്യൂച്ചർ ഇൻവെസ്റ്റ്‌മെന്റ് ഗവേണിംങ്ങ് ബോഡി ചെയർമാൻ കോയ വളപ്പിൽ, കൺവീനർ ഷാഹുൽ ബേപ്പൂർ. മതകാര്യം ഹാരിസ് തയ്യിൽ, മീഡിയ മൻസൂർ കുന്നത്തേരി, ഐ.ടി ഇല്യാസ് പാഴൂർ. എന്നിവരാണ് പ്രധാന ഭാരവാഹികൾ.

 പ്രസിഡന്റ്‌ ശരീഫ് ഒതുക്കുങ്ങൽ, ജനറൽ സെക്രട്ടറി ഷഫീഖ് വി.എ എന്നിവരുടെ നേതൃത്വത്തിൽ നിലവിൽ വന്ന പുതിയ കമ്മിറ്റിക്ക് ആശംസകൾ അർപ്പിച്ച് കൊണ്ട് മുസ്തഫ കാരി, കോയ വളപ്പിൽ, സലീം ഹാജി പാലോത്തിൽ, ഗഫൂർ അത്തോളി, ഷാഹുൽ ബേപ്പൂർ, മൻസൂർ കുന്നത്തേരി, കെ.കെ.പി ഉമ്മർ കുട്ടി, റഷീദ് കല്ലൂർ, റഷീദ് പയംതോങ് എന്നിവർ സംസാരിച്ചു. നൗഷാദ്
കക്കറയിലിന്റെ ഖിറാഅത്തോടെ തുടങ്ങിയ പരിപാടിയിൽ ഗഫൂർ അത്തോളി സ്വാഗതവും ഇല്യാസ് ബഹസ്സൻ നന്ദിയും പറഞ്ഞു.

Related News