കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം; രാഹുല്‍ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും

  • 26/02/2023

റായ്പൂര്‍: കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിന് ഇന്ന് സമാപനം. കൃഷി, സാമൂഹിക നീതി, വിദ്യാഭ്യാസ വിഷയങ്ങളില്‍ പ്രമേയം അവതരിപ്പിക്കും. പത്തരക്ക് രാഹുല്‍ ഗാന്ധി സമ്മേളനത്തെ അഭിസംബോധന ചെയ്യും. പ്രതിനിധി സമ്മേളനത്തില്‍ തുടര്‍ന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ നന്ദി രേഖപ്പെടുത്തും. ഉച്ചക്ക് ശേഷം മൂന്ന് മണിക്ക് പൊതുസമ്മേളനത്തോടെ പ്ലീനറി സമാപിക്കും.


എഐസിസി പ്ലീനറി സമ്മേളനത്തില്‍ ആദ്യദിനത്തില്‍ അവതരിപ്പിച്ച പ്രമേയങ്ങളില്‍ സംസാരിച്ചത് കേരളത്തില്‍ നിന്ന് നാല് അംഗങ്ങള്‍ ആണ്. പ്രധാനമന്ത്രിക്ക് എതിരെ രാഹുല്‍ ഗാന്ധി ലോക്സഭയില്‍ നടത്തിയ പ്രസംഗം രാഷ്ട്രീയ പ്രമേയത്തില്‍ ഉള്‍പ്പെടുത്തണമെന്ന എം ലിജുവിന്റെ നിര്‍ദേശമായിരുന്നു പ്രസംഗങ്ങളില്‍ ശ്രദ്ധിക്കപ്പെട്ടത്. അദാനിക്കെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം സഭാ രേഖയില്‍ നിന്ന് നീക്കിയെങ്കിലും രാഷ്ട്രീയ പ്രമേയത്തിലൂടെ ജനങ്ങളില്‍ എത്തിക്കണമെന്ന് പ്ലീനറി സമ്മേളനത്തിലേ തന്റെ കന്നി പ്രസംഗത്തില്‍ ലിജു പറഞ്ഞു

രണ്ടാമത്തെ ഊഴം ടി സിദ്ധിക്കിന്. നിയമസഭയിലെ പാര്‍ട്ടി ലീഡര്‍ എന്ന നിലയില്‍ വി ഡി സതീശന്‍ സംസാരിച്ചത് സാമ്ബത്തിക പ്രമേയത്തില്‍. ബാങ്കുകളുടെ ദേശസാല്‍കരണ കാലവുമായുള്ള താരതമ്യമായിരുന്നു ഉള്ളടക്കംശശി തരൂരിന്റെ വീക്ഷണങ്ങള്‍ രാജ്യത്തിര്‍ത്തികള്‍ കടന്ന് വിശാലമായി ആയിരുന്നു. ചര്‍ച്ചകള്‍ക്ക് ശേഷം കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു

Related News