കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ബീച്ച് ക്ലീനിംഗ് പരിപാടി സംഘടിപ്പിച്ചു

  • 26/02/2023



കുവൈത്ത് ദേശീയ ദിനത്തോട് അനുബന്ധിച്ച് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ (കെ.കെ.എം. എ) ബീച്ച് ക്ലീനിംഗ് പരിപാടി സംഘടിപ്പിച്ചു.
സെക്കൻ്റ് റിംഗ് റോഡ് മുതൽ കുവൈറ്റ് ടവർ വരെയുള്ള കടൽതീര ഭാഗമാണ് പ്ളാസ്റ്റിക് മാലിന്യങ്ങൾ, ഘര മാലിന്യങ്ങൾ തുടങ്ങിയവ ശേഖരിച്ച് ശുചീകരിക്കുന്ന പ്രവർത്തനമാണ് കെ.കെ.എം.എ സംഘടിപ്പിച്ചത്.
നൂറുകണക്കിന് കെ കെ എം എ പ്രവർത്തകരാണ് ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് കുട്ടികളും, കുടുംബങ്ങളും, കുവൈറ്റി സഹോദരന്മാരും ഈ ശുചീകരണത്തിന് ഒപ്പം ചേർന്ന് നിന്നത് നല്ല അനുഭവ്വമായി മാറി കെ.കെ.എം.എ കേന്ദ്ര പ്രസിഡണ്ട് ഇബ്രാഹിം കുന്നിൽ അദ്ധ്യക്ഷത വഹിച്ചു.
ഇന്ത്യൻ സ്ഥാനാപതി 
ഡോക്ടർ ആദർശ് സ്വൈക പരിപാടി ഉത്ഘാടനം നിർവഹിച്ചു 
ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി 
കമൽ സിംഗ്‌ റാത്തോർ, 
ബി.ഇ. സി. മാർക്കറ്റിംഗ് മാനേജർ രാംദാസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പ്രോഗ്രാം ചെയർമാൻ ബി.എം ഇഖ്ബാൽ, വൈസ് ചെയർമാൻ എ പി അബ്ദുൽ സലാം, വർക്കിംഗ്‌ പ്രസിഡന്റ് നവാസ് ഖാദിരി, സോൺ പ്രസിഡന്റ് മാരായ മുസ്തഫ മാസ്റ്റർ, മൊഹമ്മദ് അലി കടിഞ്ഞിമൂല, വി കെ അബ്ദുൽ നാസ്സർ, കേന്ദ്ര സ്പോർട്സ് & ആർട്സ് വൈസ് പ്രസിഡന്റ് അസ്‌ലം ഹംസ - മറ്റു കേന്ദ്ര - സോൺ - ബ്രാഞ്ച് - യൂണിറ്റ് നേതാക്കൾ പരിപാടി ക്രമീകരിച്ചു
കെ കെ എം എ കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ് സ്വാഗതം പറഞ്ഞു, ഖാലിദ് മൗലവി ഖിറഅത്ത് നടത്തി കേന്ദ്ര സ്പോർട്സ് & ആർട്സ് വൈസ് പ്രസിഡന്റ് കെ ഒ. മൊയ്തു മേമി നന്ദി പറഞ്ഞു

Related News