വിശ്വാസ വിമലീകരണം വിശുദ്ധിയുടെ മൂലധനം ഹുസൈൻ സലഫി

  • 26/02/2023



വിശ്വാസ വിമുലീകരണമാണ് വിശുദ്ധിയുടെ മൂലധന മെന്നും ,  ഏകദൈവ വിശ്വാസത്തിലൂടെമാത്രമെ മനുഷ്യ മോചനം കരകത മാവുകയുള്ളുവെന്നും    പ്രശസ്ത വാഗ്മിയും , വിസ്ഡം പണ്ഡിത സഭ വൈസ് ചെയർമാനുമായ ഹുസൈൻ  സലഫി പറഞ്ഞു.  
  
ആത്മീയവ്യാപരത്തിലൂടെ അജ്ഞരായ സാധാരണക്കാരെ ചൂഷണം ചെയ്തു തഴച്ചു വളരുകയാണ് പൗരോഹിത്യം,
അന്ധവിശ്വാസങ്ങൾ മനുഷ്യരെ നിരാശയിലേക്കും ഭയത്തിലേക്കുമാണ് നയിക്കുന്നതെന്നും  അദ്ദേഹം വിശദീകരിച്ചു. 

വളർന്നു വരുന്ന ലിബറലിസവും മത നിരാസ പ്രവർത്തനങ്ങളും പുതു തലമുറയെ അനിശ്ചിതത്വത്തിലേക്കും അധാര്മികതയിലേക്കും നയിക്കുമെന്നും അത് വഴി ലൈംഗിക അരാജകത്വത്തിലേക്കും മൂല്യ ശോഷണത്തിനും നാട് സാക്ഷ്യം വഹിക്കേണ്ടി വരുമെന്നും അദ്ധേഹം വിശദീകരിച്ചു.

കുവൈറ്റ് കേരള ഇസ്ലാഹി സെന്റർ അബ്ബാസിയ ഇന്റഗ്രേറ്റഡ് സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച എൻലൈറ്റിനിങ്ങ് കോൺഫെറെൻസിൽ മുഖ്യ പ്രഭാഷണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം .  

മയക്കു മരുന്നിന്റെ പിടിയിലാണ് കേരളം , സ്കൂൾ കുട്ടികളെ വലയിൽ വീഴ്ത്തുകയും അവരെ പിന്നീട് വിതരണക്കാരാ യി മാറ്റുകയും ചെയ്യുന്ന ദുഖകരമായ സംഭവങ്ങൾ നടന്നു കൊണ്ടിരിക്കയാണ് .  

സർക്കാരും സാമൂഹ്യ സംവിധാനങ്ങളും രക്ഷിതാക്കന്മാരും ജാഗരൂകരായിരുന്നിട്ടില്ലെങ്കിൽ ഒരു തലമുറയുടെ മഹാ നാശം നമ്മൾ കാണേണ്ടി  വരും സലഫി  പറഞ്ഞു. 

ജംഇയ്യത്ത് ഇഹ്യാഉത്തുറാസ് ഇന്ത്യൻ കോണ്ടിനെന്റൽ ചെയര്മാന് ഷെയ്ഖ് ഫലാഹ് അൽ മുതൈരി സമ്മേളനം ഉത്ഘാടനം ചെയ്തു . 

തിങ്ങി നിറഞ്ഞ വൻ ജനാവലി സമ്മേളനത്തിന് സാക്ഷ്യം വഹിച്ചു . 

ഇസ്ലാം പരിഹാരമാണ് എന്ന പ്രമേയം  പി എൻ അബ്ദുറഹിമാൻ അവതരിപ്പിച്ചു . 

കെ കെ ഐ സി ആക്ടിങ് പ്രസിഡന്റ് സി പി അബ്ദുൽ അസീസ് അധ്യക്ഷം വഹിച്ചു . വിസ്ഡം കോഴിക്കോട് നോർത്ത് പ്രസിഡൻറ് ടി.പി. അബ്ദുൽ അസീസ് ആശംസ പ്രസംഗം നടത്തി. 

കുവൈറ്റിലെ സാമൂഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖരായ ഡോ അമീർ , ഷബീർ മണ്ടോളി, മുസ്തഫ ഖാരി ശറഫുദ്ധീൻ കണ്ണേത് (കെ.കെ.എം.സി.സി)
മുഹമ്മദ് റഫീഖ് (കെ.കെ.എം.ഏ) ഫിറോസ് ഹമീദ് (കെ.ഐ.ജി) റയീസ് സ്വാലിഹ് (എം.ഇ.എസ്)
എന്നിവരും, ഇസ്ലാഹീ സെൻറർ കേന്ദ്ര സെക്രട്ടറിയേറ്റ്  ഭാരവാഹികൾ, സോണൽ ഭാരവാഹികൾ എന്നിവർ പ്രസീഡിയത്തിൽ സന്നിഹിതരായി. 

ഓർഗനൈസിംഗ് കമ്മിറ്റി ജനറൽ കൺവീനർ സുനാഷ്  ശുകൂർ സ്വാഗതവും ,
കൺവീനർമെഹ്ബൂബ് കാപ്പാട് നന്ദിയും പറഞ്ഞു .

Related News