സ്വകാര്യ ചിത്രങ്ങള്‍ ആണ്‍ സുഹൃത്ത് മറ്റുള്ളവരുമായി പങ്കുവെച്ചു; എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍

  • 27/02/2023

ഹൈദരാബാദ്: മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവനൊടുക്കിയതിന്റെ ഞെട്ടല്‍ വിട്ടുമാറും മുന്‍പ് തെലങ്കാനയില്‍ നിന്ന് മറ്റൊരു സംഭവം. വാറങ്കലില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തന്റെ സ്വകാര്യ ചിത്രങ്ങള്‍ ആണ്‍ സുഹൃത്ത് മറ്റുള്ളവരുമായി പങ്കുവെച്ചതിന്റെ മനോവിഷമത്തിലാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറയുന്നു.


ബിരുദ വിദ്യാര്‍ഥിയായ ആണ്‍ സുഹൃത്തുമായി പെണ്‍കുട്ടി സൗഹൃദത്തിലായിരുന്നു. അതിനിടെ മറ്റൊരു എന്‍ജിനീയറിങ് വിദ്യാര്‍ഥിയുമായി പെണ്‍കുട്ടി അടുപ്പത്തിലായി. ഇതുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയും ആണ്‍ സുഹൃത്തും തമ്മില്‍ വഴക്കിട്ടതായാണ് റിപ്പോര്‍ട്ട്. അതിനിടെയാണ് ആണ്‍സുഹൃത്ത് പെണ്‍കുട്ടിയുടെ ചില സ്വകാര്യ ചിത്രങ്ങള്‍ മറ്റു സുഹൃത്തുക്കളുമായി പങ്കുവെച്ചത്. ഇതറിഞ്ഞ് പെണ്‍കുട്ടി ബന്ധുവീട്ടില്‍ ജീവനൊടുക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

രണ്ടുപേരുടെ ഉപദ്രവം സഹിക്കാന്‍ വയ്യാതെയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പരാതിയില്‍ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Related News