ഭൂമി കോഴ: ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്രി ദേവിക്കുമെതിരെ സമന്‍സ്

  • 28/02/2023

ദില്ലി : ലാലു പ്രസാദ് യാദവിനും ഭാര്യ റാബ്രി ദേവിക്കുമെതിരെ സമന്‍സ്. ദില്ലി സിബിഐ കോടതിയാണ് സമന്‍സ് അയച്ചത്. മാ‍ര്‍ച്ച്‌ പതിനഞ്ചിന് കോടതിയില്‍ ഹാജരാകണം.


ജോലിക്കായി ഭൂമി കോഴയായി കൈപ്പറ്റിയെന്ന കേസില്‍ സിബിഐ നേരത്തെ കുറ്റപത്രം നല്‍കിയികുന്നു. ലാലുവും റാബ്രിയും ഉള്‍പ്പടെ 16 പേര്‍ക്കെതിരായാണ് സിബിഐ കുറ്റപത്രം നല്‍കിയിരിക്കുന്നത്.

Related News