ഹിജാബ് ധരിച്ച് കോക്പിറ്റിൽ; രാജ്യത്ത് ആദ്യത്തെ മുസ്ലിം വനിതാ പൈലറ്റായി സെല്‍വ ഫാത്തിമ

  • 28/02/2023

ഹൈദരാബാദ്: വിമാനത്തിന്റെ കോക്പിറ്റ് സീറ്റിലേക്കെത്താനുള്ള സെല്‍വ ഫാത്തിമ്മയുടെ വഴികള്‍ ഒരിയ്ക്കലും എളുപ്പമുള്ളതായിരുന്നില്ല. തന്റെ സ്വപ്ന സാക്ഷാത്കാരത്തിലൂടെ ഹൈദരാബാദില്‍ നിന്നും ആദ്യമായി പൈലറ്റിന്റെ സീറ്റിലിരിക്കുന്ന ഹിജാബ് ധാരിയായ പെണ്‍കുട്ടിയായി സൈദ ഫാത്തിമ്മ മാറുകയായിരുന്നു.


ഹൈദരാബാദിലെ മൊഗല്‍പുരയില്‍ ബേക്കറി കടക്കാരന്റെ മകളായാണ് സെല്‍വ ഫാത്തിമ്മ ജനിച്ചത്. നാലുമക്കളില്‍ മൂത്തയാളാണ് മുപ്പത്തിനാലുകാരിയായ സെല്‍വ ഫാത്തിമ്മ. ബേക്കറിയില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ട് മാത്രം വേണമായിരുന്നു വലിയൊരു കുടുംബത്തിന്റെ ചിലവുകള്‍ മുന്നോട്ട് പോകുവാന്‍. പലപ്പോഴും ഫീസടക്കാനില്ലാതെ പഠനത്തില്‍ മിടുക്കിയായ സെല്‍വ പഠനം നിര്‍ത്തേണ്ട സാഹചര്യത്തിലൂടെ കടന്നുപോയിട്ടുണ്ട്.

മാലക്പെറ്റില്‍ പഠിക്കുമ്ബോള്‍ ഫീസടക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. എന്നാല്‍ രണ്ടു വര്‍ഷത്തേക്കുള്ള ഫീസ് നല്‍കി പ്രിന്‍സിപ്പാളായ അലീഫിയ ഹുസൈനാണ് പഠനം മുന്നോട്ട് കൊണ്ടുപോകാന്‍ സഹായിച്ചതെന്ന് സെല്‍വ ഫാത്തിമ്മയുടെ പിതാവ് സൈദ് അഷ്ഫാഖ് അഹമ്മദ് പറയുന്നു. മകളൊരു അദ്ഭുതം നിറഞ്ഞ കുട്ടിയാണെന്നാണ് പിതാവിന്റെ ഭാഷ്യം.

Related News