ഇന്ത്യൻ ലോയേഴ്സ് ഫോറം കുവൈറ്റ്, കേരള സീനിയർ അഭിഭാഷകർക്ക് സ്വീകരണം നൽകി

  • 28/02/2023


കുവൈറ്റിലെ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ 'ഫിഡ 'ഏഷ്യ കോൺഫെറെൻസിൽ പങ്കെടുക്കാനെത്തിയ കേരളാ ഫെഡറേഷൻ ഓഫ് വുമൺ ലൗയേഴ്സ് പ്രതിനിധികളായ 13 സീനിയർ അഭിഭാഷകർക്ക് ഇന്ത്യൻ ലോയേഴ്സ് ഫോറം സ്വീകരണം നൽകി. ഇന്ത്യൻ ലോയേഴ്‌ ഫോറം ജനറൽ കൺവീനർ അഡ്വ : മുഹമ്മദ് ബഷീർ എല്ലാ സീനിയർ അഭിഭാഷകരെയും ലോയേഴ്സ് ഫോറം മീറ്റിംഗിലേക്കു സൗഗതം ചെയ്തു. ജനറൽ സെക്രട്ടറി അഡ്വ : സുരേഷ് പുളിക്കൽ ലോയേഴ്സ് ഫോറം പ്രവർത്തനങ്ങൾ വിവരിച്ചു. ലോകമെബാടുമുള്ള സ്ത്രീകളുടെയും കുട്ടികളുടെയൂം സ്വാതന്ത്ര്യം ,അവകാശം എന്നിവ സംരഷിക്കുന്നതിനു നിലകൊള്ളുന്ന സംഘടനയാണ് FIDA (Federation International De Abogados) അതിന്റെ കേരള ഘടകം പ്രതിനിധികളുമായി കൂടി കാഴ്‌ച്ച നടത്തുകയും അവരുടെ പ്രവർത്തന മേഖലയെ കുറിച്ചു വിവരിക്കുകയുമുണ്ടായി. നിരവധി ഗാർഹിക പീഡനങ്ങൾ നടക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം സംഘടനകളുടെ പ്രാധാന്യം വലിയ വലുതാണ് അതിനുവേണ്ടി പ്രവർത്തിക്കുന്നവരെ ലോയേഴ്സ് ഫോറം അഭിനന്ദിച്ചു. ഡൊമസ്റ്റിക് വയലിൻസ് മായ് ബന്ധപ്പെട്ട ഇന്ത്യയിലെ ആളുകളുടെ പ്രശ്നങ്ങളിൽ നല്ല രീതിയിൽ ഇടപെടുവാനും അവർക്ക് നീതി ലഭ്യമാക്കുന്നതിനും ഫെഡറേഷന് കഴിയുന്നുണ്ട് എന്ന് അവർ ബോധ്യപെടുത്തുകയുണ്ടായി. പ്രവാസികളായ നമ്മുടെ നാട്ടിലെ ഏതെങ്കിലും കുടുംബങ്ങളിൽ എന്തെകിലും ഗാർഹിക പീഡനങ്ങൾ നടക്കുന്നെണ്ടെങ്കിൽ അത്തരം സംഗതികൾ ഇവരുടെ ശ്രദ്ധയിൽ പെടുത്തിയാൽ ഇടപെടാവുന്നതും നീതി ലഭ്യമാക്കാനുള്ള എല്ലാ സഹായവും ചെയ്യുന്നതുമാണ് എന്നും ഉറപ്പുപറഞ്ഞു. ഇന്ത്യൻ ലോയേഴ്സ് ഫോറം എക്സിക്യൂട്ടീവ് മാരായ അഡ്വ :ജസീന ബഷീർ, അഡ്വ : സ്മിത മനോജ്‌കുമാർ, അഡ്വ : ജെറാൾ ജോസ്, അഡ്വ ജംഷാദ്, അഡ്വ: അനസ് പുതിയൊട്ടിൽ എന്നിവർ പങ്കെടുത്തു.

Related News