ബിപിപി പ്രവാസി മഹോത്സവ്-2023 സംഘടിപ്പിച്ചു

  • 03/03/2023

 

ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റിന്റെ ആഭിമുഖ്യത്തിൽ പ്രവാസി മഹോത്സവ്-2023 മെഗാ പ്രോഗ്രാം ആസ്പയർ ഇന്റർനാഷണൽ സ്കൂൾ, അബ്ബാസിയിൽ വച്ചു ഫെബ്രുവരി 24, 2023 വിപുലമായി സംഘടിപ്പിച്ചു. 

ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീ കമൽ സിംഗ് റാത്തോർ മുഖ്യാഥിതി ആയിരുന്ന പരിപാടിയിൽ, ഉത്തർ പ്രദേശിന്റെ ബിജെപി ഔദ്യാഗിക വക്താവ് ശ്രീ രാകേഷ് തൃപാഠി വിശിഷ്ടാതിഥി ആയിരുന്നു . എൻഐജി കമ്പനി യുടെ ഡെപ്യൂട്ടി സിഇഒ ശ്രീ റിയാദ് എസ്  അലി അൽ-ഇദ്രിസി, സിറിയ കോൺസുലാർ ശ്രീമതി അബീർ തമിം അബ്ദുല്ലാഹ് എന്നിവർ പങ്കെടുത്തു.

 പ്രശസ്ത യുവ സംഗീത സംവിധായകനും ഗായകനുമായ ശ്രീ.രഞ്ജിൻ രാജിന്‌ ശ്രീ.ജിതു മോഹൻ ദാസ്‌ സംഗീത സമ്മാൻ അവാർഡ്‌ നൽകി ആദരിച്ചു.

ബിപിപിയുടെ ഈ വർഷത്തെ പ്രവാസി സമ്മാൻ പുരസ്കാരം ശ്രീ.വാവ സുരേഷിന്‌ നൽകി ആദരിച്ചു. കൊച്ചിയിൽ വച്ചു നടന്ന ചടങ്ങിൽ ബിപിപി മുൻ അധ്യക്ഷൻ അഡ്വ സുമോദ്, മുൻ ജനറൽ സെക്രട്ടറി ശ്രീ അജി ആലപ്പുറം, മുൻ സ്ത്രീശക്തി ജനറൽ സെക്രട്ടറി അഡ്വ വിദ്യ സുമോദ് എന്നിവർ ചേർന്നാണ് പുരസ്കാരം അദ്ദേഹത്തിന്‌ സമ്മാനിച്ചത്. 

പിന്നണി ഗായകരായ അരവിന്ദ്‌ വേണുഗോപാലിന്റ്‌ നേതൃത്വത്തിലുള്ള 'പഞ്ചാരി' മ്യൂസികൽ ബാൻഡിന്റെ സംഗീത നിശ ശ്രദ്ധേയമായിരുന്നു.കുവൈറ്റിലെ കലാകാരന്മാർ നയിച്ച പരിപാടികളും മികവ് പുലർത്തി. 

രാവിലെ നടന്ന കാർണിവലിൽ വിവിധ നൃത്ത വിദ്യാലയങ്ങളും കുവൈറ്റിലെ കലാകാരന്മാരും അവതരിപ്പിച്ച വിവിധ കലാപരിപാടികളും ആകർഷണീയമായിരുന്നു. 

ബിപിപി പ്രസിഡന്റ് ശ്രീ ബിനോയ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജനറൽ സെക്രട്ടറി ശ്രീ സുധിർ മേനോൻ സ്വാഗതവും പ്രോഗ്രാം കൺവീനർ ശ്രീ ഷൈനു ഗോവിന്ദൻകുട്ടി നന്ദി പ്രകാശിപ്പിച്ചു. സ്ത്രീശക്തി കൺവീനർ ശ്രീമതി രശ്മി നവീൻ ഗോപാൽ സന്നിഹിത ആയിരുന്നു.

Related News