ഫഹാഹീല്‍ സൂപ്പര്‍ മെട്രോയില്‍ ഫാര്‍മസി ഉദ്ഘാടനം ചെയ്തു

  • 04/03/2023



കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ ആരോഗ്യ മേഖലയിലെ നിറസാന്നിധ്യമായ മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് ഫഹാഹീലില്‍ ഉദ്ഘാടനം ചെയ്ത നാലാമത്തെ ശാഖയില്‍ 'മൈ മെട്രോ' ഫാര്‍മസി തുറന്നു പ്രവര്‍ത്തനമാരംഭിച്ചു. ഇന്ത്യ, ശ്രീലങ്ക, ഫിലിപ്പൈന്‍, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് തുടങ്ങിയ വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികള്‍ ചേര്‍ന്നാണ് മെട്രോ മെഡിക്കല്‍ ഗ്രൂപ്പിന്റെ നാലാമത്തെ ഫാര്‍മസി ഫഹാഹീലില്‍ ഉദ്ഘാനം നിര്‍വഹിച്ചത്.

മൂന്നു മാസത്തേക്ക് 10 ശതമാനം വരെ ഡിസ്‌കൗണ്ടില്‍ മരുന്നുകള്‍ ലഭ്യമാക്കിയാണ് ഫാര്‍മസി പ്രവര്‍ത്തിക്കുന്നത്. രോഗികളുടെയും ഉപഭോക്താക്കളുടെയും ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ഉയര്‍ന്ന നിലവാരമുള്ള മരുന്നുകളും ആരോഗ്യ സംരക്ഷണ ഉല്‍പ്പന്നങ്ങളും ഫാര്‍മസിയില്‍ ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. രാവിലെ ആറ് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെയാണ് ഫാര്‍മസി പ്രവര്‍ത്തിക്കുന്നത്.

Related News