കെ ഡി എ കുവൈറ്റ് 'കോഴിക്കോട് ഫെസ്റ്റ് 2023' സംഘടിപ്പിച്ചു

  • 06/03/2023


കുവൈറ്റ് : കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് 13 ആം വാർഷികാഘോഷം "മെഡെക്സ് കോഴിക്കോട് ഫെസ്റ്റ് 2023 " വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഗഫൂർ മൂടാടി നഗറിൽ (ഇന്ത്യൻ സെൻട്രൽ സ്കൂൾ അബ്ബാസിയ) നടന്ന പരിപാടികളുടെ ഔപചാരിക ഉത്‌ഘാടനം റെവ. ഫാദർ ഡേവിസ് ചിറമേൽ നിർവ്വഹിച്ചു. ആക്സിഡന്റ് കെയർ ആൻഡ് ട്രാൻസ്‌പോർട് സർവീസ് (ആക്ടസ്) ൻറെയും കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടേയും സ്ഥാപകനായ റെവ. ഫാദർ ഡേവിസ് ചിറമേൽ അവയവ ദാനത്തിന്റെ മാഹാത്മ്യത്തെയും പ്രാധാന്യത്തെയും കുറിച്ച് സദസ്സിനു വിശദീകരിച്ചു. ജനറൽ കൺവീനർ ഷൈജിത്ത്.കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് റിജിൻരാജ് അധ്യക്ഷനായിരുന്നു. ജനറൽ സെക്രട്ടറി ഫൈസൽ കാപ്പുങ്കര അസോസിയേഷൻ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മെഡെക്സ് മെഡിക്കൽ കെയർ പ്രസിഡന്റ് & സിഇഒ മുഹമ്മദലി പി വി, അൽ മുല്ല എക്സ്ചേഞ്ച് ജനറൽ മാനേജർ ഫിലിപ്പ് കോശി, അസോസിയേഷൻ രക്ഷാധികാരി ഹമീദ് കേളോത്ത് എന്നിവർ ആശംസകളർപ്പിച്ചു സംസാരിച്ചു. മഹിളാവേദി പ്രസിഡന്റ് അനീച ഷൈജിത്ത് മഹിളാവേദിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. അസോസിയേഷൻ രക്ഷാധികാരി പ്രമോദ് ആർ ബി, മഹിളാവേദി സെക്രട്ടറി സിസിത ഗിരീഷ് , ട്രെഷറർ അഞ്ജന രജീഷ്,ബാലവേദി പ്രസിഡന്റ് ശലഭ പ്രിയേഷ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

കുവൈറ്റ് പ്രവാസിസമൂഹത്തിൽ നടത്തിയ സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സലീം കൊമ്മേരി, സുരേഷ്. കെ.പി, ഷാഫി കൊല്ലം എന്നിവരെ ഫാദർ ഡേവിസ് ചിറമേൽ അസോസിയേഷന്റെ ഉപഹാരം നൽകി ആദരിച്ചു.

പതിമൂന്നാം വാർഷികത്തോട് അനുബന്ധിച്ചു പുറത്തിറക്കിയ സുവനീർ എന്റെ കോഴിക്കോട് സുവനീർ കൺവീനർ അനിൽ കുമാർ മൂടാടി മുഹമ്മദലി വി പി ക്കു നൽകി പ്രകാശനം ചെയ്തു. കോഴിക്കോട് ഫെസ്റ്റിന്റെ മുഖ്യ സ്പോൺസർ മെഡെക്സ് മെഡിക്കൽ കെയറിനുള്ള ഉപഹാരം അസോസിയേഷൻ പ്രസിഡന്റ് റിജിൻരാജ്, മെഡെക്സ് മെഡിക്കൽ കെയർ പ്രസിഡന്റ് & സിഇഒ മുഹമ്മദലി വി.പി. ക്ക് കൈമാറി. അസോസിയേഷന്റെ വാർഷിക സ്പോൺസർ അൽ മുല്ല എക്സ്ചേഞ്ച്നുള്ള ഉപഹാരം ജനറൽ സെക്രട്ടറി ഫൈസൽ കാപ്പുങ്കരയും, കോഴിക്കോട് ഫെസ്റ്റ് 2023 ന്റെ ടെക്നിക്കൽ സപ്പോർട്ടിനു "ഇൻഷോട്ട് (മീഡിയ ഫാക്ടറി)" യ്ക്കുള്ള ഉപഹാരം ഷാജഹാൻ കൊയിലാണ്ടിക്ക് അസോസിയേഷൻ രക്ഷാധികാരി പ്രമോദ് ആർ.ബി. യും കൈമാറി.

അസോസിയേഷൻ ട്രെഷറർ വിനീഷ് പി വി യുടെ നന്ദി പ്രകടനത്തോടെ സാംസ്കാരിക സമ്മേളനം അവസാനിച്ചു.

അസോസിയേഷൻ ബാലവേദി കുട്ടികളും, എലഗൻസ് ജിം അബ്ബാസിയയും, റെനെഗേഡ്സ് ഡാൻസ് അക്കാഡമിയും അവതരിപ്പിച്ച ഡാൻസ് പരിപാടികളും, സിനിമാ പിന്നണി ഗായകരായ ജ്യോത്സ്ന, സിയാ ഉൽ ഹഖ്, ലക്ഷ്മി ജയൻ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ ഗാനമേളയും പ്രേക്ഷകമനം കവർന്നു.

Related News