മതമുൽഘോഷിക്കുന്ന മാനവികതയിലൂടെ വിഭാഗീയ ചിന്തകളെ പിഴുതെറിയുക: ഐ സി എഫ്

  • 06/03/2023

 

കുവൈത്ത്: കേരളത്തിന്റെ മഹനീയമായ പൈതൃകത്തെ ഇല്ലായ്മ ചെയ്ത് ഫാസിസത്തിന്റെ വിചാര ധാരയിലേക്ക് കൊച്ചു കേരളത്തെ കൊണ്ട് ചെന്നെത്തിച്ഛ് വിഭാഗീയതയുടെയും വെറുപ്പിന്റെയും അന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ മതമുൽഘോഷിക്കുന്ന മാനവികതയിലൂടെ പിഴുതെറിയണമെന്ന് ഐ സി എഫ് ഫർവാനിയ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹ കേരളം നാട്ടോർമകൾ എന്ന ചർച്ചയിൽ പങ്കെടുത്ത്‌ വിവിധ പ്രതിനിധികൾ ഉൽഘോഷിച്ചു. ഫര്‍വാനിയ ഐ.സി.എഫ്. ഹാളില്‍ നടന്ന സംഗമത്തില്‍ ഐ സി എഫ് സെൻട്രൽ പ്രസിഡന്റ് സുബൈർ മുസ്‌ലിയാർ ആധ്യക്ഷം വഹിച്ച പരിപാടിയിൽ. പി.ഉബൈദുള്ള (MLA) ഉൽഘാടനം നിർവഹിച്ചു, അബ്ദുൽസലാം(KKMA) ജീവ്സ് എരിഞ്ചേരി (OICC) ഐ സി എഫ് നാഷണൽ പ്രസിഡന്റ് അബ്ദുൽഹകീം ദാരിമി, അഹ്മദ് കെ മാണിയൂർ (ICF) ഹാരിസ് പുറത്തിൽ(RSC) എന്നിവർ സംസാരിച്ചു.സെൻട്രൽ സെക്രട്ടറി നസീർ വയനാട് സ്വാഗതവും ബഷീർ ശുവൈഖ് നന്ദിയും പറഞ്ഞു.

Related News