സഗീർ അനുസ്മരണ സമ്മേളനവും, സ്മരണിക പ്രകാശനവും സംഘടിപ്പിച്ചു

  • 12/03/2023

 

കുവൈറ്റ്‌ : ആർദ്രതയും കാരുണ്യവും സദാ കർമ്മ നിരതനുമായ വ്യക്തിയായിരുന്നു സഗീർ തൃക്കരിപ്പൂർ. പ്രവാസികൾക്ക് മാത്രമല്ല, കഷ്ടത അനുഭവിക്കുന്ന മനുഷ്യന് കരുണ ചൊരിയുന്ന ഹൃദയമായിരുന്നു സഗീർ എന്ന് അനുസ്മരണ സെമിനാർ അഭിപ്രായപ്പെട്ടു. കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ ഖൈത്താൻ കമ്മ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച രണ്ടാം വാർഷിക അനുസ്മരണ പരിപാടി  ഹ്രസ്വ സന്ദർശനാർത്തം കുവൈതിലെത്തിയ ഫാദർ ഡേവിഡ് ചിറമൽ ഉൽഘാടനം ചെയ്തു.
കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കേന്ദ്ര പ്രസിഡണ്ട് ഇബ്രാഹിം കുന്നില് അദ്ധ്യക്ഷത വഹിച്ചു.
കെ കെ എം എ മുൻ കേന്ദ്ര ചെയർമാൻ എ ൻ. എ. മുനീർ സാഹിബ്‌ അതിഥികളെ സദസിന് പരിചയപ്പെടുത്തി 
ബാബുജി ബത്തേരി സഗീർ അനുസ്മരണ പ്രഭാഷണം നിർവഹിച്ചു 
മർഹൂം സഗീർ സാഹിബ്‌ സ്മരണിക റിലീസ് കുവൈറ്റ്‌ ജഹ്‌റ ട്രാഫിക് വിഭാഗം തലവൻ മിശാൻ ആയദ് അൽ - ഖാലിദ് - കുവൈറ്റ്‌ ബി ഇ സി - സി ഇ ഒ മാത്യു വര്ഗീസ് നൽകി കൊണ്ട് നിർവഹിച്ചു
കുവൈറ്റിലെ പ്രമുഖ വ്യക്തിത്വങ്ങളായ ഡോക്ടർ അമീർ അഹ്‌മദ്‌, സൈമൺ ജോയി ആലുക്കാസ്,  മുനവർ മുഹമ്മദ്, ഫിമ പ്രസിഡന്റ് സലീം ദേശായി, ഷംസുദീൻ ഫൈസി, അബ്ദുള്ള വടകര, സത്താർ കുന്നിൽ, പി. ടി.ഷാഫി, ഹബീബ് മുറ്റിചൂർ , കൃഷ്ണൻ കടലുണ്ടി, ബഷീർ ബാത്ത, അബ്ദുൽ നാസ്സർ, പ്രേമൻ
ഇല്ലത്ത്, സലാം
കളനാട്, അസീസ് തിക്കോടി, ചെസ്സിൽ രാമപുരം, ജെ സജി എന്നിവർ സംസാരിച്ചു
മാസ്റ്റർ മുഹമ്മദ് സൈഹാൻ അബ്ദുൽ സത്താർ ഖിറഅത്ത് നടത്തി
കെ കെ എം എ കേന്ദ്ര - സോൺ - ബ്രാഞ്ച് ഭാരവാഹികൾ പരിപാടിക്ക് നേതൃത്വം നൽകി 
പ്രോഗ്രാം ചെയർമാൻ എ പി അബ്ദുൽ സലാം സ്വാഗതവും, കേന്ദ്ര ജനറൽ സെക്രട്ടറിയും പ്രോഗ്രാം ജനറൽ കൺവീനറുമായ കെ സി റഫീഖ് നന്ദിയും പറഞ്ഞു.

Related News