നാഷനൽ തർതീൽ: സ്വാഗത സംഘം നിലവിൽ വന്നു

  • 13/03/2023


ഫർവാനിയ: രിസാല സ്റ്റഡി സർക്കിൾ പ്രവാസി വിദ്യാർത്ഥി യുവ സമൂഹത്തിന് ഖുർആൻ പഠനത്തിനും പാരായണത്തിനും അവസരം നൽകുന്നതോടൊപ്പം ഈ രംഗത്ത് മികവ് തെളിയിക്കുന്നവർക്കുള്ള അംഗീകാരവും മാനവ സമൂഹത്തിൽ ഒരുമയുടെ അധ്യാപനങ്ങൾ പകർന്നു നൽകുന്നതിനുമാണ് വാർഷിക പരിപാടിയായി തർതീൽ സംഘടിപ്പിക്കുന്നത്.

ആറാം എഡിഷൻ തർതീലിനു അബ്ദുൽ ഹഖീം ദാരിമി ബോഡ് ഓഫ് കൺട്രോളേഴ്സ് ചെയർമാനായുള്ള വിപുലമായ സ്വാഗത സംഘം നിലവിൽ വന്നു.

മുഹമ്മദ് സഖാഫി പട്ടാമ്പി ( ചെയർമാൻ) ശിഹാബ് വാണിയന്നൂർ (ജ.കൺവീനർ) റഫീഖ് കൊച്ചന്നൂർ (ഫിനാൻസ്) തൻഷീദ് പാറാൽ (മീഡിയ & പബ്ലിസിറ്റി) ഹാരിസ് വി യു ( ഫുഡ്‌ & റിഫ്രഷ്മെന്റ് ) റാഫി പടിക്കൽ (ഫെസിലിറ്റീസ്) നവാഫ് ചപ്പാരപ്പടവ് (പ്രോഗ്രാം കമ്മിറ്റി) അബൂബക്കർ സിദ്ദീഖ് കൂട്ടായി (ജഡ്ജസ്) മൂസ കാന്തപുരം (ഗിഫ്റ്റ്).

ഫർവാനിയ ഹാളിൽ വെച്ച് നടന്ന പരിപാടി രിസാല സ്റ്റഡി സർക്കിൾ ചെയർമാൻ ഹാരിസ് പുറത്തീലിന്റെ അദ്ധ്യക്ഷതയിൽ ഇഞ്ചിനീയർ അബുമുഹമ്മദ് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല വടകര, അലവി സഖാഫി തെഞ്ചേരി, കോയ സഖാഫി, മൂസക്കുട്ടി, ഷുഹൈബ് എന്നിവർ സംസാരിച്ചു.

Related News