കെ.കെ.ഐ.സി ഡയാലിസിസ് മെഷീൻ പദ്ധതി ഫണ്ട്‌ കൈമാറി

  • 13/03/2023


കുവൈറ്റിലെ മത, സാമൂഹ്യ , ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന കുവൈറ്റ്‌ കേരള ഇസ്‌ലാഹി സെന്റർ സാമൂഹ്യ ക്ഷേമ വിഭാഗത്തിന്റെ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി 
ചെമ്മാട് കേന്ദ്രമായി പ്രവർത്തിക്കുന്ന കരുണ ഹോസ്പിറ്റലിൽ 
 ഡയാലിസിസ് മെഷീൻ സ്ഥാപിക്കാനുള്ള ഫണ്ട്‌ സെന്റർ ഭാരവാഹികൾ ഹോസ്പിറ്റൽ അധികൃതർക്ക് കൈമാറി. 

കുവൈറ്റ്‌ കേരള ഇസ്‌ലാഹി സെന്റർ പ്രസിഡന്റും , വിസ്ഡം ഇസ്‌ലാമിക് ഓർഗാനൈസേഷന്റെ പ്രസിഡന്റുമായ പി. എൻ . അബ്ദുൽ ലത്തീഫ് മദനി
കരുണ ഹോസ്പിറ്റൽ ചെയർമാൻ ഡോക്ടർ പി അബൂബക്കർ ഹാജിക്ക് കൈമാറി.

ഇസ്‌ലാഹി സെന്റർ ഖുർആൻ ഹദീസ് ലേർണിംഗ് സെക്രട്ടറി അസ്ഹർ അതേരി, ഇസ്‌ലാഹി സെന്റർ മുൻ സോഷ്യൽ വെൽഫയർ സെക്രട്ടറി അബ്ദുസ്സമദ് കോഴിക്കോട്, കരുണ ഹോസ്പിറ്റൽ ജനറൽ സെക്രട്ടറി പി എം ശാഹുൽ ഹമീദ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

സെന്ററിന്റെ സാന്ത്വനം ഫണ്ടിൽ നിന്നാണ് നൽകിയത്. ഇത് കൂടാതെ കോഴിക്കോട് ഇഖ്‌റഅ ഹോസ്പിറ്റലിൽ ഒരു ഡയലിസിസ് മെഷീൻ സ്ഥാപിക്കാനുള്ള തുക ഭാരവാഹികൾ കൈമാറിയിട്ടുണ്ട്.

Related News