കുട വിന്റെർ ഫെസ്റ്റ് 2023 സംഘടിപ്പിച്ചു

  • 14/03/2023


കുവൈറ്റ് സിറ്റി: - കേരളത്തിലെ ജില്ലാ അസോസിയേഷനുകളുടെ കോർഡിനേഷൻ ഗ്രൂപ്പായ കേരളാ യുണൈറ്റഡ് ഡിസ്ട്രിക്സ് അസോസിയേഷൻ ( KUDA ) വിന്റെർ ഫെസ്റ്റ് 2023 , കബദ് റിസോർട്ടിൽ സംഘടിപ്പിച്ചു. ജനറൽ കൺവീനർ ചെസ്സിൽ ചെറിയാന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുൻ ഇന്ത്യൻ ഡോക്ടഴ്സ് ഫോറം പ്രസിഡന്റ് ഡോക്ടർ അമീർ അഹമ്മദ് ഉത്ഘാടനം ചെയ്തു. കുട കൺവീനറന്മാരായ അഡ്വ. മുഹമ്മദ് ബഷീർ,ഡോജി മാത്യൂ , സോജൻ മാത്യൂ ,സത്താർ കുന്നിൽ (മുൻ കുട ജനറൽ കൺവീനർ) അബ്ദുൽ അസീസ് (ജോയ് ആലുക്കാസ് എക് ചേഞ്ച്) അഡ്വ. ജോൺ തോമസ് (Ul S) ബാബുജീ ബത്തേരി, ഹമീദ് കേളേത്ത് ,എന്നിവർ സംസാരിച്ചു, പ്രോഗ്രാം കൺവീനർ സലിം രാജ് സ്വാഗതവും, ജിയാഷ് അബ്ദുൽ കരിം നന്ദിയും പറഞ്ഞു. ഒരു ദിനരാത്രം നീണ്ടു നിന്ന ഈ സൗഹൃദ സംഗമത്തിൽ കേരളത്തിന്റെ ഒരു പരിഛേദം പങ്കെടുത്തു. വിവിധങ്ങളായ കലാ-കായിക മത്സരങ്ങളും , അനീഷ് ജോണിന്റെ നേതൃത്വത്തിൽ നടന്ന ഗാനസന്ധ്യയും , വിസ്മയ് ബിജൂ, വിനായക് ബിജു എന്നീ സഹോദരങ്ങളുടെ ഡ്രം വായനയും പരിപാടികൾക്ക് മിഴിവേകി. അനീച്ച ഷൈജിത്ത്, അനീഷ് കരാട്ട്, അസീസ് തിക്കൊടി , ഷൈജിത്ത്, ബിജോയ് മോൻ തോമസ് എന്നിവർ പരിപാടികൾത്ത് നേതൃത്വം നൽകി.

Related News