കാഞ്ഞങ്ങാട് മുസ്ലിം യതീം ഖാന കുവൈത്ത് ശാഖ 2023-24 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു

  • 14/03/2023


കാഞ്ഞങ്ങാട് മുസ്ലിം യതീം ഖാന കുവൈത്ത് ശാഖ കമ്മിറ്റി വാർഷിക ജനറൽ ബോഡി യോഗം പ്രസിഡന്റ് മജീദ് സി എച് ന്റെ അധ്യക്ഷതയിൽ അബ്ബാസിയ ട്രാസ്‌ക് ഓഡിറ്റോറിയത്തിൽ ചേർന്നു. ജനറൽ സെക്രെട്ടറി പി എ നാസർ വാർഷിക റിപ്പോർട്ടും യൂസഫ് കൊത്തിക്കാൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. 2023-24 വർഷത്തെ പുതിയ ഭാരവാഹികൾ ആയി കമറുദ്ധീൻ സി ( പ്രസിഡന്റ് )മുഹമ്മദ്‌ ഹദ്ദാദ്‌ ( ജനറൽ സെക്രെട്ടറി )ശംസുദ്ധീൻ ബദരിയ ( ട്രഷറർ ) മുഹമ്മദ്‌ അവിക്കൽ, ഫലീൽ. സി. ച്ച്( വൈസ് പ്രസിഡന്റ്‌മാർ ) മുഹമ്മദ്‌ അലി ബദരിയ, അസ്‌ലം പരപ്പ ( സെക്രട്ടറിമാർ ) എന്നിവരെയും തിരഞ്ഞെടുത്തു. പി എ നാസർ സ്വാഗതവും, ശംസുദ്ധീൻ ബദരിയ നന്ദിയും പറഞ്ഞു

Related News