ഇന്ത്യ-കുവൈത്ത് സമൂഹത്തിന്റെ മനം കവര്‍ന്ന് പത്മവിഭൂഷണ്‍ ഉസ്താദ് അംജദ് അലി ഖാന്റെയും മക്കളുടെയും സംഗീത വിരുന്ന്

  • 14/03/2023


കുവൈത്ത്‌സിറ്റി: ഇന്ത്യ-കുവൈത്ത് സാംസ്‌കാരിക ബന്ധം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കുവൈറ്റിലെ ഇന്ത്യന്‍ എംബസിയുടെ സഹകരണത്തോടെ ഐ.ബി.പി.സി സംഘടിപ്പിച്ച 'സരോദ് ട്രിയോ കണ്‍സേര്‍ട്ട്' എന്ന ഇന്ത്യന്‍ ശാസ്ത്രീയ സംഗീത പരിപാടിയാണ് കുവൈത്ത്-ഇന്ത്യാ സമൂഹത്തിന് വേറിട്ട അനുഭവമായത്.
 
സരോദ് ഗ്രാന്‍ഡ് മാസ്റ്റര്‍ പത്മവിഭൂഷണ്‍ ഉസ്താദ് അംജദ് അലി ഖാനും അദ്ദേഹത്തിന്റെ മക്കളായ അമന്‍ അലി ഖാന്‍ ബംഗാഷ് (സരോദ്) അയാന്‍ അലി ഖാന്‍ ബംഗാഷ് (സരോദ്), അനുബ്രത ചാറ്റര്‍ജി (തബല) തുടങ്ങിയവര്‍ ചേര്‍ന്ന് അവതരിപ്പിച്ചത്. 

മിഷ്‌റഫ് ഗസ്റ്റ് യൂണിവേഴ്‌സിറ്റി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിന്റെ ഉൽഘാടനം നിലവിളക്ക് തെളിയിച്ച് കുവൈറ്റിലെ ഇന്ത്യന്‍ സ്ഥാനപതി ഡോ. ആദര്‍ശ് സ്വൈക നിര്‍വ്വഹിച്ചു. 
 
ഇന്ത്യന്‍ സംസ്‌കാരത്തെ വിദേശ രാജ്യങ്ങളിലേക്ക് എത്തിക്കുന്നതില്‍ ഉസ്താദ് അംജദ് അലി ഖാന്‍ വഹിക്കുന്ന പങ്ക് വിസ്മരിക്കാനാവില്ലെന്ന് ഉദ്ഘാടന പ്രസംഗത്തില്‍ സ്ഥാനപതി ചൂണ്ടിക്കാട്ടി. 

സ്ഥാനപതിയുടെ പത്‌നി വന്ദന ആദര്‍ശ്, ഐബിപിസി ചെയര്‍മാന്‍ ഗുര്‍വിന്ദര്‍ സിംഗ് ലാംബ, വൈസ് ചെയര്‍മാന്‍ കൈസര്‍ ടി ഷാക്കിര്‍, സെക്രട്ടറി സോളി മാത്യു, ജോയിന്റെ സെക്രട്ടറി സുരേഷ് കെ പി, ട്രഷറര്‍ സുനിത് അറോറ എന്നിവര്‍ പങ്കെടുത്തു. ഐ.ബി.പി.സി ചെയര്‍മാന്‍ ഗുര്‍വിന്ദര്‍ സിംഗ് ലാംബ സദസ്സിനെ സ്വാഗതം ചെയ്തു. ഇന്ത്യ-കുവൈത്ത് സാംസ്‌ക്കാരിക- ബിസിനസ് ബന്ധത്തിന്റെ വളര്‍ച്ചയുടെ ഭാഗമായി ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്നാണ് ഇന്ത്യന്‍ ബിസിനസ് പ്രഫഷണല്‍ കൗണ്‍സില്‍ (ഐ.ബി.പി.സി) ഇത്തരം പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
 
തുടര്‍ന്ന്, ഒന്നര മണിക്കൂറോളം സരോദ് മാസ്‌ട്രോ ഉസ്താദ് അംജദ് അലി ഖാനും അദ്ദേഹത്തിന്റെ മക്കളും ചേര്‍ന്ന് കുവൈത്തിലെ സംഗീത പ്രേമികളെ ഇന്ത്യന്‍ ക്ലാസിക്കല്‍ സംഗീതത്തിന്റെ മായാലോകത്തില്‍ എത്തിച്ചു.  
 
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 30-ലധികം സ്ഥാനപരിമാര്‍, നയതന്ത്രജ്ഞര്‍, വ്യപാര-വ്യവസായ രംഗത്തെയും സാമൂഹിക സാംസ്കക്കാരിക രംഗത്തെയും നിരവധി പ്രേക്ഷകര്‍ ചടങ്ങില്‍ പങ്കെടുത്തു.

Related News