കെ ഐ ജി സാൽമിയ ഏരിയ 'മർഹബൻ യാ റമദാൻ' പഠന സംഗമം സംഘടിപ്പിച്ചു

  • 15/03/2023

 


സാൽമിയ : പുണ്യങ്ങൾ പെയ്തിറങ്ങുന്ന റമദാൻ മാസത്തെ വരവേൽക്കാൻ കെ ഐ ജി സാൽമിയ ഏരിയ 'മർഹബൻ യാ റമദാൻ' പഠന സംഗമം സംഘടിപ്പിച്ചു. സാൽമിയ ഇന്ത്യൻ മോഡൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്തിയ സംഗമത്തിൽ ഏരിയ പ്രസിഡന്റ്‌ ആസിഫ്. വി. ഖാലിദ് അധ്യക്ഷത വഹിച്ചു സംസാരിച്ചു . ഇസ്ലാമിക്‌ വിമൻസ് അസോസിയേഷൻ(ഐവ )- കുവൈത്ത് കേന്ദ്ര പ്രസിഡന്റ്‌ മെഹബൂബ അനീസ് പരിപാടിയുടെ ഉൽഘടനം നിർവഹിച്ചു. റമദാനിന്റെ ശെരിയായ ചൈതന്യം ഉൾക്കൊണ്ട് പരമാവധി പുണ്യങ്ങൾ വാരിക്കൂട്ടാൻ വിശ്വാസി സമൂഹം ശ്രമിക്കണമെന്ന് ഉൽഘടന പ്രസംഗത്തിൽ അവർ സദസ്സിനെ ഉണർത്തി.പണ്ഡിതനും വാഗ്മിയുമായ ജനാബ് : അനീസ് ഫാറൂഖി മുഖ്യ പ്രഭാഷണം നിർവഹിച്ചു. റമദാനിലേക്ക് പ്രവേശിക്കുന്ന വിശ്വാസി കൾ കൂടുതൽ സൂക്ഷമതയോട് കൂടി ആരാധന കർമ്മങ്ങൾ നിർവഹിക്കണമെന്നും, പ്രതിഫലേഛയോടെയും , ജാഗ്രതയോടും കൂടി റമദാനന്തരവും അത് ജീവിതത്തിലുടനീളം കാത്തുസൂക്ഷിക്കണമെന്നും അദ്ദേഹം പ്രഭാഷണത്തിൽ എടുത്തു പറഞ്ഞു . പരിപാടിയുടെ ജനറൽ കൺവീനർ അമീർ കാരണത്ത് സ്വാഗത പ്രസംഗം നടത്തി.അൽ മദ്റസത്തുൽ ഇസ്ലാമിയ - സാൽമിയ പ്രിൻസിപ്പൽ മുഹമ്മദ്‌ ഷിബിലി പ്രാർത്ഥന നിർവഹിച്ചു. ഏരിയ ട്രഷറർ അബ്ദുൽ ഷുക്കൂർ വണ്ടൂർ നന്ദി പറഞ്ഞു. സാജിദ് അലി ഒറ്റപ്പാലം ആങ്കറിങ് നിർവഹിച്ചു.മൻഹ ഷെരീഫ് ഖിറാഅത്ത് നടത്തി.

Related News