TEXAS KUWAIT ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഏപ്രിൽ 23ന്, പോസ്റ്റർ പ്രകാശനം ചെയ്തു

  • 15/03/2023

TEXAS KUWAIT (തിരുവനന്തപുരം ജില്ലാ പ്രവാസി അസോസിയേഷൻ) ൻ്റെ 15 മത് വാർഷികാഘോഷത്തിൻ്റെ ഭാഗമായി നടത്തുന്ന പനോരമ 2023 എന്ന ഷോർട്ട് ഫിലിം ഫെസ്റ്റവെൽ ൻ്റെ പോസ്റ്റർ റിലീസ് ചെയ്തു. ടെക്സാസ് പ്രസിഡൻ്റ് ജിയാഷ് അബ്ദുൾ കരീം പോസ്റ്റർ ഷോ ഡയറക്റ്റർ കൃഷ്ണകുമാർ വട്ടിയൂർക്കാവ് ന് കൈമാറി. ടെക്സാസ് ജനറൽ സെക്രട്ടറി ബിജു സ്റ്റീഫൻ ആശംസ അറിയിച്ചു. രക്ഷാധികാരി അരുൺ രാജഗോപാൽ, ജനറൽ കൺവീനർ സുമേഷ് സുധാകരൻ, ട്രഷറർ അനിരുദ്ധൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഇന്ത്യ ഗവൺമെൻ്റ് സ്ഥാപനമായ നെഹറു യുവകേന്ദ്ര യുടെ അംഗീകാരത്തോട്കൂടി നടക്കുന്ന ഷോർട്ട് ഫിലിം ഫെസ്റ്റവൽ ഏപ്രിൽ 23ന് മൈദാൻ ഹവല്ലിയിലുള്ള അമേരിക്കൻ ഇൻ്റർനാഷ്ണൽ സ്കൂളിൽ വച്ചാണ് നടക്കുന്നത്.

Related News