ഹുദാ സെന്റർ കെ എൻ എം അഹ്‌ലൻ റമദാൻ വെള്ളിയാഴ്ച്ച

  • 15/03/2023



കുവൈത്ത്:. പുണ്യങ്ങളുടെ പൂക്കാലമായ വിശുദ്ധ റമദാൻ വീണ്ടും സമാഗതമാകുന്നു. റമളാനിന്റെ പുണ്യവും പരിശുദ്ദിയും പൂർണമായും ലഭ്യമാക്കുന്നതിന് നമ്മുടെ കൃത്യമായ  പ്രാർത്ഥനകളും മുന്നൊരുക്കവും  അറിവും ആത്മീയാനുഭൂതിയും ഉണ്ടാവേണ്ടതുണ്ട്. വ്രതമെന്ന അതിഥി മുന്നിലെത്തിയിരിക്കുന്ന ഈ അവസരത്തിൽ പരിശുദ്ധ റമദാനിനെ വരവേറ്റ്‌കൊണ്ട് കുവൈത്ത് ഇന്ത്യൻ ഹുദാ സെന്റർ വർഷവും സംഘടിപ്പിച്ചു പോരുന്ന  “അഹ്-ലൻ റമദാൻ” പ്രഭാഷണം (17/3/23) വെള്ളിയാഴ്ച  ഫഹാഹീലിലുള്ള യൂണിറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പ്രസ്തുത പരിപാടിയിൽ നാട്ടിൽ നിന്നുമുള്ള പ്രഗത്ഭ വാഗ്മിയും ഐ. എസ്. എം. സംസ്ഥാന ജനറൽ  സെക്രട്ടറിയുമായ  അബ്ദുൽ ഷുക്കൂർ സ്വലാഹി  മുഖ്യ പ്രഭാഷണം നടത്തും.  പൊതുപരിപാടിയിൽ ഖുർആൻ, വ്രതം,  സകാത് തുടങ്ങിയ വിഷയങ്ങളിൽ അബ്ദുല്ല കാരകുന്ന്, ആദിൽ സലഫി എന്നിവരുടെയും ക്ലാസുകൾ ഉണ്ടായിരിക്കും. 

 സ്ത്രീകൾക്ക് പ്രത്യെക സൗകര്യം ഏർപ്പെടുത്തുമെന്നും, പൊതു പരിപാടിയിൽ പന്കെടുക്കുന്നതിനായി കുവൈത്തിന്റ വിവിധ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്നും ഹുദാ സെന്റർ അറിയിക്കുന്നു.
 
ഖുർആൻ, വ്രതം, സകാത്  തുടങ്ങിയ വിഷയങ്ങളുമായി ബന്ധപെട്ടു റമദാനിലെ എല്ലാ ആഴ്ചകളിലും ഹുദാ സെന്റററിന്റെ ആഭിമുഖ്യത്തിൽ പ്രഭാഷണങ്ങളും സംശയ നിവാരണത്തിനുള്ള അവസരങ്ങളും കുന്നതാണെന്നു സെന്റർ അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 96652669/97415065/66657387എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Related News