ഫോക്കസ് യൂണിറ്റ് രണ്ടിന്റേ പുതിയ ഭാരവാഹികൾ

  • 16/03/2023

 


കുവൈറ്റ് സിറ്റി:- ഫോറം ഓഫ് കാഡ് യൂസേഴ്സ് കുവൈറ്റ് യൂണിറ്റ് രണ്ടിന്റേ വാർഷിക സമ്മേളനം യൂണിറ്റ് കൺവീനർ മോനച്ചൻ തങ്കച്ചന്റെ അദ്ധ്യക്ഷതയിൽ കൂടി കൺവീനർ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. കേന്ദ്ര എക്സിക്യൂട്ടീവ് അംഗം ശ്രീ നിയാസ് സ്വാഗതവും, ശ്രീ ബിനോയ്‌ അനുശോചന സന്ദേശവും അവതരിപ്പിച്ചു. 

പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ്, ട്രഷറർ സി. ഓ കോശി ജോ: ട്രഷറർ ജേക്കബ്ബ് ജോൺ എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി ശ്രീ നിയാസ് ഷാഫി ( കേന്ദ്ര എക്സിക്യൂട്ടീവ് ) ശ്രീ ബിനോയ്‌ ഇടിക്കുള (കൺവീനർ) ശ്രീ നെൽസൺ പി. നൈനാൻ (ജോ: കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ കൺവീനർ നന്ദി പറഞ്ഞു.

Related News