കെ.ഡി.എൻ.എ വുമൺസ് ഫോറം അന്താരാഷ്ട്ര വനിതാ ദിനം ആഘോഷിച്ചു

  • 19/03/2023


കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) വുമൺസ് ഫോറം അന്താരാഷ്ട്ര വനിതാ ദിനം ഷുവൈഖ് അൽ സദഖ അൽ സാലം പാർക്കിൽ വെച്ച് വിപുലമായി ആഘോഷിച്ചു. വുമൺസ് ഫോറം പ്രസിഡന്റ് സന്ധ്യ ഷിജിത് അധ്യക്ഷത വഹിച്ച ചടങ്ങിൽ സബ ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സ് മോൾജി പീറ്റർ ഉത്ഘാടനം നിർവഹിച്ചു. സ്ത്രീകൾ എവിടെയും മാറിനിൽകേണ്ടവരല്ലെന്നും കഠിനാധ്വാനത്തിലൂടെ ഏതു മേഖലയിലും വിജയം വരിക്കാമെന്നും ഉൽഘാടന പ്രസംഗത്തിൽ മോൾജി പറഞ്ഞു. റസിയ ഹംസ പയ്യന്നൂർ മുഖ്യാഥിതിയായിരുന്നു. ജനറൽ സെക്രട്ടറി രജിത തുളസീധരൻ വുമൺസ് ഫോറം പ്രവർത്തനങ്ങൾ വിശദീകരിച്ചു.

കെ.ഡി.എൻ.എ പ്രസിഡന്റ് ബഷീർ ബാത്ത, ആക്ടിങ് ജനറൽ സെക്രട്ടറി ഉബൈദ് ചക്കിട്ടക്കണ്ടി, വുമൺസ് ഫോറം വൈസ് പ്രസിഡന്റ് ജയലളിത കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി ചിന്നു ശ്യാം, സെക്രെട്ടറിമാരായ അഷിക ഫിറോസ്, ജുനൈദ റൗഫ് എന്നിവർ ആശംസകൾ അറിയിച്ചു.

കുട്ടികൾക്കും മുതിർന്നവർക്കുമായി നിരവധി മത്സരങ്ങളും വിജയിച്ചവർക്കു സമ്മാനങ്ങളും വിതരണം ചെയ്തു. ഐസ ഫാത്തിമ, ലിബ സുൽഫിക്കർ, വൈഷ്ണവ് പ്രതുപ്നൻ എന്നിവർ വിവിധ നൃത്തങ്ങളും ജിഷ സുരേഷ്, ഗീത, ജമീല, അസ്സീസ് തിക്കോടി എന്നിവർ ഗാനങ്ങൾ ആലപിച്ചു.

പ്രോഗ്രാം കൺവീനർ ഷഫാന സമീർ സ്വാഗതം അറിയിക്കുകയും പരിപാടിയുടെ അങ്കറുമായിരുന്നു ട്രഷറർ അനു സുൽഫി നന്ദി അറിയിച്ചു. റിമി ജമാൽ, ലീന അബ്ദുറഹ്മാൻ തുടങ്ങിയവർ പരിപാടി നിയ്രന്തിച്ചു.
സബ ഹോസ്പിറ്റൽ സ്റ്റാഫ് നേഴ്സ് മോൾജി പീറ്റർ ഉത്ഘാടനം ചെയ്യന്നു

Related News