കെ കെ എം എ മജ്‌ലിസ് - സംഘടിപ്പിച്ചു

  • 19/03/2023


കുവൈറ്റ്‌ : ഇസ്‌ലാം മതം വിശാലമാണ് .സ്ത്രീക്കും പുരുഷനും എല്ലാവിധ അവകാശങ്ങളും അനുവദിച്ചു കൊടുത്ത പ്രകൃതി നിയമങ്ങൾക്കനുസരിച്ച പ്രായോഗിക മാർഗ്ഗമാണ് ഇസ്‌ലാം .ലോകത്തുള്ള എല്ലാ ജീവജാലങ്ങൾക്കും കരുണ ചെയ്യുവാനാണ് മതം പഠിപ്പിച്ചത് .വ്യക്തി ജീവിതത്തിലെ എല്ലാ മാതൃകകളും സമ്മേളിച്ച പ്രവാചകൻ മുഹമ്മദ് നബി ( സ അ ) ലോകത്തിനു എന്നും വഴികാട്ടിയാണ് . ലിംഗനീതിയുടെയും ലൈംഗിക അരാജകത്ത്വത്തിന്റെയും പേരിൽ സമൂഹത്തിൽ നിലനിൽക്കുന്ന കുടുംബ വ്യവസ്ഥിതികൾ ഇല്ലായ്മ ചെയ്യാൻ ഒരു വിഭാഗം നടത്തുന്ന ശ്രമങ്ങൾ യഥാർത്ഥ മനുഷ്യർക്ക് അംഗീകരിക്കാൻ കഴിയില്ല . എല്ലാ മതങ്ങളും ഇത്തരത്തിലുള്ള അരാജകത്വങ്ങളെ കൃത്യമായി നിരുത്സാഹപ്പെടുത്തുന്നു .

പരസ്പര സ്നേഹവും സൗഹാർദ്ദവുമാണ് ഒരു യഥാർത്ഥ മത വിശ്വാസിക്ക് ഉണ്ടാവേണ്ട പ്രാഥമിക ധർമ്മം .ദേഷ്യം പ്രകടിപ്പിക്കാതെ വിട്ടു വീഴ്ചയും ക്ഷമയും വിശ്വാസിയുടെ ഏറ്റവും വലിയ ആയുധമാവണം .അപരനെ കേൾക്കുകയും പാവപ്പെട്ടവനെ സഹായിക്കുകയും ചെയ്യുമ്പോളാണ് ഒരാൾ നല്ല സാമൂഹ്യ പ്രവർത്തകനായി മാറുന്നത് .
കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ - അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച മജ്‌ലിസ് - 2023 വേദിയിൽ പ്രഭാഷണം നടത്തി കൊണ്ട് പ്രമുഖ വാഗ്മി ഓണമ്പിള്ളി മുഹമ്മദ് ഫൈസി അഭിപ്രാപെട്ടു

സമ്മേളനം കെ കെ എം എ മുൻ ചെയർമാൻ എൻ.എ മുനീർ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് ഇബ്രാഹിം കുന്നിൽ അധ്യക്ഷത വഹിച്ചു
വിവിധ സംഘടന പ്രധിനിധികളായ ഷംസുദീൻ ഫൈസി, ബഷീർ ബാത്ത, ഗഫൂർ ഫൈസി, ഖാലിദ് മൗലവി, അബ്ദുള്ള ഫൈസി, ഉസ്മാൻ ദാരിമി , അമീൻ മുസ്‌ലിയാർ എന്നിവർ സംബന്ധിച്ചു. കേന്ദ്ര ജനറൽ സെക്രട്ടറി കെ സി റഫീഖ് സ്വാഗതം പറഞ്ഞു
പ്രോഗ്രാം കമ്മിറ്റി ചെയർമാൻ അബ്ദുൽ കലാം മൗലവി നന്ദി പറഞ്ഞു.

കേന്ദ്ര നേതാക്കളായ എ പി അബ്ദുൽ സലാം, ബി എം ഇക്ബാൽ, മുനീർ കുനിയാ, ഒ പി ശറഫുദ്ധീൻ, മുഹമ്മദ് അലി കടിഞ്ഞി മൂല, മുസ്തഫ മാസ്റ്റർ, വി കെ നാസ്സർ, മജ്‌ലിസ് പ്രോഗ്രാം കമ്മിറ്റി ജനറൽ കൺവീനവർ കെ സി അബ്ദുൽ കരീം, വൈസ് ചെയർമാൻ കെ എ ച് മുഹമ്മദ് കുഞ്ഞി, കേന്ദ്ര നേതാക്കളായ ഒ എം ഷാഫി, അബ്ദുൽ ലത്തീഫ് എടയൂർ, അഷ്‌റഫ്‌ മങ്കാവ്, സം സം റഷീദ് , മജീദ് റവാബി, ഒ പി ശറഫുദ്ധീൻ വിവിധ പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ വി അബ്ദുൽ കരീം, ഖാലിദ് ബേക്കൽ, സജ്ബീർ കാപ്പാട് അബ്ദുൽ ലത്തീഫ് ചങ്ങളക്കുളം, സാജിദ് രാമന്തളി, പി എം ശരീഫ്, സാബിർ ഖൈത്താൻ, ശിഹാബ് കോടൂർ, മറ്റു കെ കെ എം എ കേന്ദ്ര - സോൺ - ബ്രാഞ്ച് നേതാക്കൾ പരിപാടി നിയന്ത്രിച്ചു.

Related News