കെ.ഡി.എൻ.എ വുമൺസ് ഫോറം നാട്ടിൽ പാലിയേറ്റീവ് ക്ലിനിക്കുകൾക്ക് എയർ ബെഡ് നൽകി

  • 20/03/2023


കുവൈറ്റ് സിറ്റി/കോഴിക്കോട്: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) വുമൺസ് ഫോറം അന്താരാഷ്ട്ര വനിതാ ദിനാഘോഷത്തോട് അനുബന്ധിച്ച് കോഴിക്കോട് ജില്ലയിലെ ശാന്തി പയ്യോളി, ദൃഷ്ടി ചാരിറ്റബിൾ സൊസൈറ്റി പയ്യാനക്കൽ, കെയർ മാത്തോട്ടം എന്നീ പാലിയേറ്റീവ് ക്ലിനിക്കുകളിലെ അവശരായ രോഗികൾക്ക് എയർ ബെഡ് കെ.ഡി.എൻ.എ വുമൻസ് ഫോറം മുൻ പ്രസിഡന്റ് ഷാഹിന സുബൈറിന്റെ നേതൃത്വത്തിൽ വിതരണം ചെയ്തു. കെ.ഡി.എൻ.എ വുമൺസ് ഫോറം ചാരിറ്റി സെക്രട്ടറി ജുനൈദ റൗഫ് നേതൃത്വം നൽകി.

Related News