'സർഗസായാഹ്നം' ടോസ്റ്റ് മാസ്റ്റേഴ്‌സ് പ്രസംഗ മത്സരം വിജയികൾ

  • 23/03/2023

 


കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഏക മലയാളം ടോസ്‌റ് മാസ്റ്റേഴ്‌സ് ക്ലബ് ആയ ഭവന്‍സ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്‌സ് ക്ലബിൻ്റെ ആഭിമുഖ്യത്തിൽ 'സർഗസായാഹ്നം' എന്ന പേരിൽ പൊതുവിഭാഗത്തിൽ മലയാള പ്രസംഗ മത്സരം സംഘടിപ്പിച്ചു. 

        അബ്ബാസിയ സ്മാർട് ഇന്ത്യൻ സ്കൂളിൽ നടന്ന പ്രസംഗ മത്സരത്തിൻ്റെ ഉദ്ഘാടനം സ്കൂൾ പ്രിൻസിപ്പൽ മഹേഷ് അയ്യർ നിർവഹിച്ചു. ക്ലബ് പ്രസിഡൻറ് ബിജോ പി. ബാബുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് മനോജ് മാത്യു യോഗ നിർദ്ദേശങ്ങൾ നൽകുകയും ശ്രീജ പ്രബീഷ് അവതരണം നിർവഹിക്കുകയും ചെയ്തു. ഡിസ്ട്രിക്ട് 20 ലോജിസ്റ്റിക് മാനേജർ സേവ്യർ യേശുദാസ് ' ടോസ്റ്റ് മാസ്റ്റേഴ്സ് കൊണ്ടുള്ള പ്രയോജനങ്ങൾ' എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. ഏരിയ 19 ഡയറക്ടർ സുനിൽ എൻ എസ് ആശംസകൾ നേർന്നു.

      തുടർന്ന് എട്ട് മത്സരാർത്ഥികൾ മാറ്റുരച്ച പ്രസംഗം മത്സരത്തിന് ഷീബ പ്രമുഖ് മുഖ്യവിധി കർത്താവും ജോൺ മാത്യു പാറപ്പുറത്ത് മത്സര അധ്യക്ഷനാവുകയും ചെയ്തു . വാശിയേറിയ പ്രസംഗ മത്സരത്തിൽ സിജോ തളിയൻ , ബിവിൻ തോമസ്, ജറാൾഡ് ജോസഫ് എന്നിവർ യഥാക്രമം ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. ക്ലബ്ബ് അധ്യക്ഷൻ ബിജോ പി. ബാബു വിജയികൾക്ക് പ്രശസ്തി പത്രവും ഫലകവും കൈമാറി. ഡിവിഷൻ എച്ച് ഡയറക്ടർ പ്രമുഖ് ബോസ് മത്സര അവലോകനം നടത്തി. ക്ലബ്ബ് ഉപാധ്യക്ഷൻ സാജു സ്റ്റീഫൻ കൃതജ്ഞത രേഖപ്പെടുത്തി. അജോയ് ജേക്കബ് ജോർജ്, ബെർവിൻ സുതർ എന്നിവർ സമയ നിരീക്ഷണം നടത്തി. പ്രശാന്ത് കവളങ്ങാട്, ജോമി ജോൺ സ്റ്റീഫൻ എന്നിവർ ഏകോപനം നിർവഹിച്ചു.

    അംഗങ്ങളുടെ വ്യക്തിത്വ വികാസവും, ആശയവിനിമയ പാടവവും പ്രഭാഷണ കലയും വളർത്തുവാൻ പരിശീലനം നൽകുന്ന ടോസ്റ് മാസ്റ്റേഴ്സ് ഇൻറർനാഷണൽ പ്രസ്ഥാനത്തിലെ കുവൈറ്റിലെ ഏക മലയാളം ക്ലബ്ബാണ് ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ്. വിശദവിവരങ്ങൾക്കും അംഗത്വം നേടുവാനും ബന്ധപ്പെടുക -- 97671194, 67611674.

Related News