ഫോക്കസ് കുവൈറ്റ് മങ്കഫ് യൂണിറ്റിന് പുതിയ ഭാരവാഹികൾ

  • 24/03/2023


കുവൈറ്റ് സിറ്റി: - ഫോറം ഓഫ് കാഡ് യൂസേഴ്സ് (ഫോക്കസ് കുവൈറ്റ് മങ്കഫ് യൂണിറ്റ് വാർഷിക യോഗം കൺവീനർ കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്നു. എക്സിക്യൂട്ടിവ് അംഗം ബിജോയ് ജോൺ സ്വാഗതവും, ഷാഹിദ് വി.കെ. അനുശോചനമേയവും , ജോ. കൺവീനർ ജോജി മാത്യൂ വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. പ്രസിഡന്റ് സലിം രാജ്, ജനറൽ സെക്രട്ടറി ഡാനിയേൽ തോമസ് വൈസ് പ്രസിഡന്റ് റെജി കുമാർ, ജോ. സെക്രട്ടറി സുനിൽ ജോർജ് , അപർണ ഉണ്ണികൃഷ്ണൻ ,അജിൻ , തങ്കമ്മ, ബാസിൽ, ബിനു, ടിബു, അജിത് എന്നിവർ സംസാരിച്ചു. പുതിയ വർഷത്തെ ഭാരവാഹികളായി ബിജോയ് ജോൺ (കേന്ദ്ര എക്സിക്യൂട്ടീവ് ) ജോജി മാത്യൂ (കൺവീനർ) അനീഷ് വിജയൻ(ജോ. കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു . ജോജി മാത്യൂ എം സി  നന്ദി പറഞ്ഞു.

Related News