കുട്ടിയുമായി ഭിക്ഷാടനം നടത്തിയതിന് കുവൈത്തിൽ രണ്ട് പേർ അറസ്റ്റിൽ

  • 25/03/2023


കുവൈത്ത് സിറ്റി: കുട്ടിയുമായി ഭിക്ഷാടനം നടത്തിയതിന് രണ്ട് പേരെ അറസ്റ്റ് ചെയ്തതായി റെസിഡൻസി അഫയേഴ്സ് ഇൻവെസ്റ്റി​ഗേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വിവിധ പ്രദേശങ്ങളിലും ഗവർണറേറ്റുകളിലും അധികൃതർ പരിശോധന ക്യാമ്പയിനുകളും നടത്തി. താമസ, തൊഴിൽ നിയമങ്ങൾ ലംഘിക്കുന്ന 13 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവ‍ർക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്യുകയും ചെയ്തു. ഭിക്ഷാടനം അടക്കമുള്ള നിയമലംഘനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 97288211 - 97288200 - 25582581 - 25582582 എന്ന നമ്പറിലോ 112 എന്ന എമർജൻസി നമ്പറിലോ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

Related News