കുവൈത്ത് സിറ്റി: സി.ബി.എസ്.ഇ പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ ആര്യ ദയാനന്ദിനെ കേരള അസോസിയേഷൻ കുവൈത്ത് അനുമോദിച്ചു. ഗൾഫ് ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനിയും കേരള അസോസിയേഷൻ അംഗവുമായ ശ്രീഷ ദയാനന്ദന്റെയും കെ ദയാനന്ദൻെറയും മകളുമാണ് ആര്യ.
കേരള അസോസിയേഷൻ പ്രസിഡന്റ് ബിവിൻ തോമസ് ,കേന്ദ്ര കമ്മിറ്റി അംഗം പ്രിഫിൻദാസ് എന്നിവർ ചേർന്ന് ആര്യയ്ക്ക് ഉപഹാരം സമർപ്പിച്ചു. ജനറൽ സെക്രട്ടറി ഷംനാദ് എസ് തോട്ടത്തിൽ പൊന്നാട അണിയിച്ചു. മികച്ച വിജയം നേടി അസോസിയേഷനും പ്രവാസി സമൂഹത്തിനും അഭിമാനമായി മാറിയ ആര്യയെ ചടങ്ങിൽ പങ്കെടുത്ത കേരള അസോസിയേഷൻ ട്രെഷറർ അനിൽ കെജി , ജോയിന്റ് സെക്രട്ടറി അമൃത് സെൻ എന്നിവർ അഭിനന്ദിക്കുകയും തുടർപഠനത്തിന് ആശംസകൾ നേരുകയും ചെയ്തു.

