HomeCommunityഎസ്‌എം‌സിഎ കുവൈറ്റ് പേൾ ജൂബിലി മെഡിക്കൽ സെന്റർ, ഒഡീഷ — ശിലാസ്ഥാപന കർമ്മം ആർച്ച് ബിഷപ്പ്...

എസ്‌എം‌സിഎ കുവൈറ്റ് പേൾ ജൂബിലി മെഡിക്കൽ സെന്റർ, ഒഡീഷ — ശിലാസ്ഥാപന കർമ്മം ആർച്ച് ബിഷപ്പ് പ്രിൻസ് പാണേങ്ങാടൻ ആശീർവദിച്ചു

spot_img

കുവൈറ്റ് ആസ്ഥാനമായുള്ള സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ (SMCA Kuwait) അവരുടെ പേൾ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒഡീഷയിൽ നിർമ്മിക്കുന്ന “SMCA Kuwait Pearl Jubilee Medical Center” എന്ന മഹത്തായ സേവന പദ്ധതിയുടെ ശിലാസ്ഥാപന കർമ്മം ഷംഷാബാദ് ആർച്ച് ബിഷപ്പ് മാർ പ്രിൻസ് പാണേങ്ങാടൻ ആശീർവദിച്ചു.വിവിധ സിറോ മലബാർ രൂപതകളിലായി 800 ഓളം ഭവനങ്ങൾ നിർമ്മിച്ചു നൽകിയ, SMCA Kuwait, ഒഡീഷയിലെ ഗ്രാമീണ മേഖലകളിൽ അടിസ്ഥാന ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്വന്തം പേരിൽ ഈ മെഡിക്കൽ സെന്റർ സ്ഥാപിക്കുന്നത്. പ്രദേശവാസികൾക്ക് കുറഞ്ഞ ചിലവിൽ ഗുണമേൻമയുള്ള ചികിത്സയും ആരോഗ്യ പരിരക്ഷയും ലഭ്യമാക്കുന്നതിനുള്ള വലിയൊരു മുന്നേറ്റമായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.

ശിലാസ്ഥാപന ചടങ്ങിൽ വൈദികർ, സിസ്റ്റേഴ്സ്, SMCA പ്രതിനിധികൾ, സാമൂഹിക പ്രവർത്തകർ, പ്രദേശവാസികൾ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ സംസാരിച്ച, പ്രിയ ബഹു: പ്രിൻസ് പിതാവ് SMCA കുവൈറ്റ് നടത്തുന്ന മനുഷ്യസ്നേഹവും കരുണയും മുൻനിർത്തിയുള്ള ഈ സേവന പ്രവർത്തനം സമൂഹത്തിന് വലിയ അനുഗ്രഹമാകുമെന്ന് അഭിപ്രായപ്പെട്ടു. ഈ മഹത്തായ കാരുണ്യ പ്രവർത്തിയോട് സഹകരിച്ച എല്ലാ കുടുംബാംഗങ്ങളോടുള്ള നന്ദി അറിയിച്ച പിതാവ്, എല്ലാവർക്കും എല്ലാവിധ ദൈവാനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ആശംസിച്ചു.

SMCA Kuwait ന്റെ 30-ാം വാർഷികത്തോടനുബന്ധിച്ച് മുപ്പതാമത് കേന്ദ്ര ഭരണസമിതിയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ഈ മെഡിക്കൽ സെന്റർ പദ്ധതി, സംഘടനയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒരു പുതിയ അധ്യായമായി മാറുമെന്ന് പ്രസിഡന്റ് ശ്രീ ആന്റണി മനോജ്, ജനറൽ സെക്രട്ടറി ശ്രീ ബോബിൻ ജോർജ്, ട്രഷറർ ശ്രീ സോണി മാത്യു, സോഷ്യൽ വെൽഫെയർ കൺവീനർ ശ്രീ ജോർജ് മാനുവൽ എന്നിവർ അറിയിച്ചു. ആരോഗ്യ രംഗത്ത് പിന്നാക്കം നിൽക്കുന്ന ജനങ്ങൾക്ക് പ്രത്യാശയും ആശ്വാസവും പകരുന്ന കേന്ദ്രമായി ഇത് വളരുമെന്ന പ്രതീക്ഷയും അവർ പങ്കുവച്ചു.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!