HomeCommunityഫോക്ക് മൂന്നാം ഘട്ടം മെഡിക്കൽ ക്യാമ്പ്

ഫോക്ക് മൂന്നാം ഘട്ടം മെഡിക്കൽ ക്യാമ്പ്

spot_img

ഫ്രണ്ട്‌സ് ഓഫ് കണ്ണൂർ കുവൈറ്റ്‌ എക്സ്പാറ്റ്സ് അസോസിയേഷൻ (FOKE) കുവൈറ്റിലെ ആതുര സേവന രംഗത്തെ പ്രമുഖരായ മെട്രോ മെഡിക്കൽ കെയറിന്റെ സഹകരണത്തോടെ സംഘടിപ്പിച്ചു വരുന്ന മെഡിക്കൽ ക്യാമ്പിന്റെ മൂന്നാം ഘട്ടം മികച്ച പങ്കാളിത്തത്തോട് കൂടി സംഘടിപ്പിച്ചു. മഹബുള്ള മെട്രോ മെഡിക്കൽ സൂപ്പർ ക്ലിനിക്കിൽ വെച്ച് നടന്ന ക്യാമ്പ്, ഫോക്ക് പ്രസിഡന്റ് എൽദോ കുര്യാക്കോസ് ഉൽഘാടനം ചെയ്തു. ഫോക്ക് വൈസ് പ്രസിഡന്റ് സുരേഷ് ബാബു സ്വാഗതം പറഞ്ഞ ചടങ്ങിൽ, മെട്രോ മെഡിക്കൽ ഗ്രൂപ്പ്‌ കോർപ്പറേറ്റ് മാർക്കറ്റിംഗ് ഹെഡ്ഡ് ബഷീർ ബാത്ത, ഫോക്ക് ട്രഷറർ സൂരജ് കെ.വി, രക്ഷാധികാരി അനിൽ കേളോത്ത്, ചാരിറ്റി സെക്രട്ടറി സജിൽ പി.കെ, അഡ്മിൻ സെക്രട്ടറി മഹേഷ്‌ കുമാർ, മെമ്പർഷിപ് സെക്രട്ടറി ദയാനന്ദൻ, വനിതാ വേദി ജനറൽ കൺവീനർ അമ്പിളി ബിജു എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ഫോക്ക് ഫാഹഹീൽ സോൺ മെഡിക്കൽ ക്യാമ്പ് കോർഡിനേറ്റർ ശ്രീജിത്ത്‌ എം.കെ നന്ദി രേഖപ്പെടുത്തി.

ഫോക്ക് അംഗങ്ങൾ ഉൾപ്പടെ 350തിലധികം ആളുകൾ ക്യാമ്പിൽ പങ്കെടുത്തു. ജനറൽ മെഡിസിൻ കൂടാതെ ദന്തൽ, ഇ.എൻ.ടി, ഒഫ്താൽമോളജി, പീഡിയാട്രിക്, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ കൂടി സേവനം ഉൾപ്പെടുത്തിയത് പങ്കെടുത്തവർക്ക് ഏറെ പ്രയോജനമായി. സാൽമിയ, അബ്ബാസിയ, മഹബുള്ള മെട്രോ ക്ലിനിക്കുകളിൽ വിവിധ ദിവസങ്ങളിലായി നടത്തിയ മെഡിക്കൽ ക്യാമ്പുകളിലായി ആയിരത്തിലധികം പ്രവാസികൾ സേവനം പ്രയോജനപ്പെടുത്തി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!