HomeCommunityകുവൈറ്റിൽ തിരുവനന്തപുരം നോൺ റെസിഡെന്റ്സ് അസോസിയേഷൻ കുവൈറ്റ് – ബ്ലഡ് ഡോണേഴ്സ് കേരള, കുവൈറ്റ് ചാപ്റ്ററും...

കുവൈറ്റിൽ തിരുവനന്തപുരം നോൺ റെസിഡെന്റ്സ് അസോസിയേഷൻ കുവൈറ്റ് – ബ്ലഡ് ഡോണേഴ്സ് കേരള, കുവൈറ്റ് ചാപ്റ്ററും സംയുക്ത രക്തദാന ക്യാമ്പ്: സന്നദ്ധ പങ്കാളിത്തം ശ്രദ്ധേയമായി

spot_img

കുവൈറ്റ് സിറ്റി: തിരുവനന്തപുരം നോൺ റെസിഡന്റ്‌സ് അസോസിയേഷൻ ഓഫ് കുവൈറ്റും (ട്രാക്ക്) ബ്ലഡ് ഡോണേഴ്സ് കേരള – കുവൈത്ത് ചാപ്റ്റർ (BDK Kuwait)യും സംയുക്തമായി 2026 മെയ് 22-ന് വൈകിട്ട് 5 മണി മുതൽ 7 മണി വരെ അദാൻ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.ട്രാക്ക് ജനറൽ സെക്രട്ടറി മോഹന കുമാർ അധ്യക്ഷത വഹിച്ച ചടങ്ങ് പ്രസിഡന്റ് ശ്രീരാഗം സുരേഷ് ഉത്‌ഘാടനം ചെയ്തു.

ബി.ഡി.കെ സീനിയർ എക്സിക്യൂട്ടീവ് അംഗവും പ്രശസ്ത സാമൂഹിക പ്രവർത്തകനുമായ മനോജ് മാവേലിക്കര ബി.ഡി.കെ കുവൈറ്റ് ജനറൽ കൺവീനർ നിമിഷ കാവാലം, ജോയിന്റ് കൺവീനർ നളിനാക്ഷൻ , ക്യാമ്പ് കോർഡിനേറ്റർ പ്രവീൺ, മറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ട്രാക്ക് ജോയിൻറ് സെക്രട്ടറി സിബി ഇമ്മാനുവേൽ സ്വാഗതവും എക്സിക്യൂട്ടീവ് അംഗം റോബർട്ട് നന്ദിയും പറഞ്ഞു. ട്രഷറർ അരുൺകുമാർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.ട്രാക്ക് വൈസ് പ്രസിഡന്റ് അജി കുട്ടപ്പൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ രാധാകൃഷ്ണൻ, മണികണ്ഠൻ, ലതീഷ്, വനിതാവേദി ഭാരവാഹികളായ ശ്രീലത സുരേഷ്, അഭിലജ അജി, സൊഫിയ സിബി, ദീപ്തി ലതീഷ് എന്നിവർ പരിപാടികൾക്ക് ഏകോപനം നൽകി.

മനുഷ്യസ്നേഹവും സാമൂഹിക സേവനവും ലക്ഷ്യമാക്കി നടത്തിയ ക്യാമ്പിൽ നിരവധി പേർ രക്തദാനത്തിനായി സന്നദ്ധമായി പങ്കെടുത്തു. നിശ്ചിത സമയക്രമത്തിൽ ആരംഭിച്ച പരിപാടി വിജയകരമായി സമാപിച്ചു.ക്യാമ്പിൽ പങ്കെടുത്ത എല്ലാ രക്തദാതാക്കൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ദാതാക്കളുടെ സജീവ പങ്കാളിത്തം പരിപാടിയുടെ പ്രധാന പ്രത്യേകതയായി മാറി.സാമൂഹിക സേവന പ്രവർത്തനങ്ങളെ ശക്തിപ്പെടുത്തുന്ന രീതിയിൽ സംഘടിപ്പിച്ച ഈ സംയുക്ത ക്യാമ്പ് പ്രവാസി സമൂഹത്തിലെ കൂട്ടായ്മയും മനുഷ്യസ്നേഹവും പ്രതിഫലിപ്പിക്കുന്ന മികച്ച ഉദാഹരണമായി മാറി.

spot_img
GULF
COMMUNITY
KERALA
spot_img
INDIA
spot_img
INTERNATIONAL
- Advertisment -spot_img

ARTICLES

error: Content is protected !!