കുവൈത്ത: ഇന്ത്യ കണ്ട ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും രാജ്യത്ത് വിവരസാങ്കേതികവിദ്യ, ടെലികോം വിപ്ലവം എന്നിവയ്ക്ക് അടിത്തറയിടുകയും വിദ്യാഭ്യാസം, വോട്ടവകാശം, പഞ്ചായത്ത് രാജ് സംവിധാനങ്ങൾ എന്നിവയിൽ നിർണായക പരിഷ്കാരങ്ങൾ നടപ്പിലാക്കുകയും ചെയ്ത ഭാരതത്തിന്റെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ 35-ാമത് രക്തസാക്ഷിത്വ ദിനാചരണവും അനുസ്മരണവും പുഷ്പാർച്ചനയും ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ അബ്ബാസിയ ലേണേഴ്‌സ് ഓൺ അക്കാദമിക്ക് സമീപമുള്ള എവർഗ്രീൻ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.ഒഐസിസി വർക്കിംഗ് പ്രസിഡണ്ട് ബി.എസ്. പിള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒഐസിസി നാഷണൽ പ്രസിഡണ്ട് സാമുവൽ ചാക്കോ കാട്ടൂർകളീക്കൽ ഉദ്ഘാടനം നിർവഹിച്ചു. സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി എം.എ. നിസ്സാം സ്വാഗതവും ട്രഷറർ സൂരജ് കണ്ണൻ നന്ദിയും രേഖപ്പെടുത്തി.
രാജീവ് ഗാന്ധിയുടെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ച് ദേശീയ വൈസ് പ്രസിഡന്റുമാരായ ബിനു ചെമ്പാലയം, വിപിൻ മങ്ങാട്ട്, ജോബിൻ ജോസ്, ജനറൽ സെക്രട്ടറിമാരായ സുരേഷ് മാത്തൂർ, ബിനോയ് ചന്ദ്രൻ, നിബു ജേക്കബ്, ഇല്യാസ് പുതുവച്ചേരി, രാമകൃഷ്ണൻ കള്ളാർ, സെക്രട്ടറിമാരായ റെജി കോരുത്, മാർട്ടിൻ പടയാട്ടിൽ, ജോസഫ് മാത്യു, സുഭാഷ് പി നായർ, യൂത്ത് വിങ് പ്രസിഡന്റ് ഷോബിൻ സണ്ണി, വനിതാ വിങ് ചെയർപേഴ്സൺ ഷെറിൻ ബിജു, ജില്ലാ ഭാരവാഹികളായ അൽ ആമീൻ മീരസാഹിബ്, അബി അത്തിക്കയം, സി.എസ്. ബത്താർ, ബൈജു പോൾ, സാബു പോൾ, ആന്റോ, ഇസ്മായിൽ കൂന്നതിൽ, ശിവദാസൻ പിലാക്കാട്ട്, അക്ബർ വയനാട്, ലിപിൻ മുഴക്കുന്ന്, സുരേന്ദ്രൻ മുങ്ങത്ത്, വിജോ പി. തോമസ് എന്നിവരും വനിതാ വിങ് ട്രഷറർ ടി. ദീപയും അനുസ്മരണ പ്രഭാഷണം നടത്തി.ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ജില്ലാ കമ്മിറ്റി അംഗങ്ങൾ തുടങ്ങി നിരവധി ഒഐസിസി പ്രവർത്തകർ ചടങ്ങിൽ സന്നിഹിതരായി.

