പുതിയ കൊവിഡ് വകഭേദം; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രാലയം

  • 13/08/2023

 


കുവൈത്ത് സിറ്റി: കൊവിഡ് ഒമിക്രോണിൻ്റെ പുതിയ വകഭേദമായ ഐറിസിനെ കുറിച്ച് ആശങ്ക വേണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചതായി ആരോഗ്യ മന്ത്രാലയം ഈ സ്ട്രെയിൻ ട്രാൻസ്മിസിബിലിറ്റി വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇത് മറ്റ് ഒമൈക്രോൺ വേരിയന്റുകളേക്കാൾ കടുത്തതല്ലെന്ന് ലോകാരോഗ്യ സംഘടന ടെക്നിക്കൽ ഡയറക്ടർ മരിയ വാൻ ഖെർഘോവ പറഞ്ഞു. പുതിയ സ്ട്രെയിൻ മുമ്പത്തെ സ്‌ട്രെയിനുകളേക്കാൾ ശക്തമാണെന്നതിന് ഇതുവരെ തെളിവുകളൊന്നുമില്ലെന്ന് പൊതുജനാരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടി. കൂടാതെ പുതിയ സബ് മ്യൂട്ടന്റുകളുടെ സവിശേഷതകൾ മുമ്പത്തെ സ്‌ട്രെയിനുകളിൽ നിന്ന് വളരെ വ്യത്യസ്തവുമല്ല. പുതിയ വകഭേദങ്ങൾ വരുമെന്ന് പ്രതീക്ഷിക്കുന്നതായി ആരോഗ്യ വൃത്തങ്ങൾ വീണ്ടും സ്ഥിരീകരിച്ചു. റിപ്പോർട്ടുകളുടെയും പ്രാഥമിക വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ലഭ്യമായ തെളിവുകൾ ഐറിസ് വകഭേദം ആശങ്കാജനകമല്ലെന്നും അവർ ചൂണ്ടിക്കാട്ടി.

Related News