കുവൈത്തിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യവസ്തുക്കളും പരിശോധിക്കപ്പെടുന്നുണ്ടെന്ന് ഫുഡ് അതോറിറ്റി

  • 13/08/2023



കുവൈത്ത് സിറ്റി: ഗോതമ്പ് മാവ് ഉൾപ്പെടെ രാജ്യത്തേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ ഭക്ഷ്യവസ്തുക്കളും വിദഗ്ധരുടെ നിയന്ത്രണ, സൂക്ഷ്മപരിശോധന, പരിശോധനാ പ്രക്രിയകൾ എന്നിവയിലൂടെ കടന്നുപോകുന്നുണ്ടെന്ന് ഭക്ഷ്യ-പോഷകാഹാരത്തിനുള്ള പബ്ലിക് അതോറിറ്റി സ്ഥിരീകരിച്ചു. ഗൾഫ് സ്റ്റാൻഡേർഡ് സ്പെസിഫിക്കേഷനുകൾ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര അംഗീകാരമുള്ള സാങ്കേതിക ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ ഭക്ഷ്യവസ്തുക്കളുടെ വിതരണം അനുവദിക്കുകയുള്ളൂവെന്ന് അതോറിറ്റി വ്യക്തമാക്കി. ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരത്തെക്കുറിച്ചുള്ള തെറ്റായ ആരോപണങ്ങൾ അടങ്ങിയ വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കരുതെന്ന് ഫുഡ് അതോറിറ്റി പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. മാവിന്റെ ഗുണനിലവാരത്തെക്കുറിച്ച് തെറ്റായ ആരോപണങ്ങളടങ്ങിയ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ക്ലിപ്പുകൾക്ക് മറുപടിയായാണ് അതോറിറ്റിയുടെ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

Related News