കുവൈറ്റ് പ്രവാസികൾക്കുള്ള ആരോഗ്യ സേവന ഫീസ് വർധിച്ചേക്കും

  • 13/08/2023



കുവൈത്ത് സിറ്റി: പ്രവാസികൾക്കുള്ള നിലവിലുള്ള ആരോഗ്യ സേവനങ്ങളുടെ ഫീസ് അവലോകനം ചെയ്താൽ അത് ഫീസ് വർധനയ്ക്ക് കാരണമായേക്കും. ഈ പ്രക്രിയ ദാമൻ ആശുപത്രികളുടെ പ്രവർത്തനത്തെയും സന്ദർശകർക്കായി ആരോഗ്യ ഇൻഷുറൻസ് നിയമം നടപ്പിലാക്കുന്നതിനും കാലതാമസം വരുത്തുന്നുണ്ട്. സർക്കാർ മേഖലയിൽ സേവനങ്ങൾ ഉപയോഗിക്കുന്നത് തുടരുന്ന വിഭാഗത്തിനുള്ള ഇൻഷുറൻസിന്റെ മൂല്യം അവലോകനം ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു.

ഹെൽത്ത് ഇൻഷുറൻസ് ഹോസ്പിറ്റൽസ് കമ്പനി (ദാമൻ) ഫെബ്രുവരിയിൽ ജഹ്‌റ, അഹമ്മദി ആശുപത്രികളും അഞ്ച് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും നിർമ്മാണങ്ങൾ പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.  പ്രവർത്തനം തുടങ്ങുന്നതിന് ആവശ്യമായ കെട്ടിടങ്ങൾ പൂർത്തിയാക്കിയെന്ന് താമർ അറബ് കമ്പനിയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ സിഇഒ വ്യക്തമാക്കി. ജഹ്‌റ ഹോസ്പിറ്റൽ മേഖലയ്ക്ക് വലിയ ഗുണകരമാണ്. അതേ സമയം ഇതുവരെ ലഭിച്ച വിവരങ്ങൾ വിലയിരുത്തി ദേശീയ അസംബ്ലിയിൽ ശുപാർശകൾ അവതരിപ്പിക്കാൻ ഉദ്ദേശിക്കുന്നതിനാൽ മരുന്നുകളുടെ ക്ഷാമം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുന്നത് പാർലമെന്ററി ആരോഗ്യ കാര്യ സമിതി മാറ്റിവച്ചു.

Related News