ഗാർഹിക തൊഴിലാളികൾക്ക് ആറു മാസത്തിൽ കൂടുതൽ കുവൈറ്റിന് പുറത്തുനിൽക്കാൻ സ്പോൺസർക്ക് അപേക്ഷ നൽകാം

  • 13/08/2023



കുവൈറ്റ് സിറ്റി : പൗരന്മാരുടെ കാര്യങ്ങൾ സുഗമമാക്കുന്നതിനുള്ള സുരക്ഷാ സ്ഥാപനത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി, മനുഷ്യവിഭവശേഷി, വിവര സാങ്കേതിക മേഖല - ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് ഇൻഫർമേഷൻ സിസ്റ്റംസുമായി  ഏകോപിപ്പിച്ച് റെസിഡൻസ് അഫയേഴ്സ് ജനറൽ അഡ്മിനിസ്ട്രേഷൻ, പൗരന്മാർ സ്പോൺസർ ചെയ്യുന്ന ഗാർഹിക തൊഴിലാളികൾക്ക് 6 മാസത്തിൽ കൂടുതൽ കുവൈറ്റ് വിട്ടു നിൽക്കാനുള്ള  പെർമിറ്റ് നൽകുന്നതിനുള്ള സേവനം സഹൽ ആപ്പിൽ  കൂട്ടിച്ചേർക്കുകയും സജീവമാക്കുകയും ചെയ്തു. തൊഴിലാളിക്ക് റെസിഡൻസി സാധുവും   6 മാസത്തിൽ കൂടുതൽ രാജ്യത്തിന് പുറത്താണെങ്കിൽ തൊഴിലാളിയുടെ റെസിഡൻസി റദ്ദാക്കുന്നത് ഒഴിവാക്കുന്നതിന് സഹൽ വഴി സ്പോണ്സര്ക്ക് അപേക്ഷ നൽകാമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ അറിയിച്ചു. 

Related News