913 കുവൈറ്റ് പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തു; 14 പെനാൽറ്റി പോയിന്റുള്ളവർക്ക്

  • 14/08/2023


 
കുവൈത്ത് സിറ്റി: ഈ വർഷം രണ്ടാം പാദത്തിൽ 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ ട്രാഫിക് വകുപ്പ് സസ്പെൻഡ് ചെയ്തു. വിവിധ നിയമലംഘനങ്ങൾ നടത്തിയതിനാണ് സസ്‌പെൻഷൻ. മൂന്ന് മാസം മുതൽ ഒരു വർഷം വരെ ലൈസൻസുകൾ സസ്പെൻഡ് ചെയ്യുകയും ചില കേസുകളിൽ സ്ഥിരം റദ്ദാക്കുകയും ചെയ്യുന്നതാണ് നടപടിയെന്ന് അധികൃതർ വിശദീകരിച്ചു. ഫോൺ ഉപയോഗിക്കുന്നത് ഗുരുതരമായ ലംഘനമാണെന്നും രണ്ട് പെനാൽറ്റി പോയിന്റുകളും ചുവന്ന ലൈറ്റ് മുറിച്ചുകടക്കുന്നതിനോ അമിത വേഗതയിൽ വാഹനമോടിക്കുകയോ ചെയ്താൽ നാല് പോയിന്റുകളും ചുമത്തപ്പെടും.

14 പെനാൽറ്റി പോയിന്റുള്ളവർക്കാണ് ആദ്യ സസ്പെൻഷൻ ലഭിക്കുക. മൂന്ന് മാസത്തേക്ക് ലൈസൻസ് പിൻവലക്കപ്പെടും. വീണ്ടും നിയമലംഘനങ്ങൾ ആവർത്തിച്ച് 12 പോയിന്റുകൾ കൂടെ വന്നാൽ ആറ് മാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യും. ഇതിന് ശേഷം പത്ത് പോയിന്റുകൾ വന്നാൽ ഒമ്പത് മാസത്തേക്ക് ലൈസൻസ് സസ്പെൻഷൻ ലഭിക്കും. ആറ് പോയിന്റുകൾ കൂടെ വന്നാൽ രു വർഷത്തേക്കാണ് സസ്പെൻഷൻ. അഞ്ച് പോയിന്റുകൾ കൂടെ വന്നാൽ ലൈസൻസ് റദ്ദാക്കപ്പെടുമെന്നും അധികൃതർ അറിയിച്ചു.

Related News