ലൈസൻസ് ഇല്ലാതെ കുവൈത്തിൽ തപാൽ പ്രവർത്തനങ്ങൾ നടത്താനാവില്ല; നിയമം വരുന്നു

  • 14/08/2023


കുവൈത്ത് സിറ്റി: തപാൽ സേവനങ്ങളിൽ സുപ്രധാന മാറ്റങ്ങൾ നിർദേശിക്കുന്ന കരട് നിയമം കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം അടുത്തിടെ മന്ത്രിസഭയ്ക്ക് സമർപ്പിച്ചു. കുവൈത്തിലെ തപാൽ കമ്പനികളുടെ പ്രവർത്തനം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ സേവനങ്ങളെയും നിയന്ത്രിക്കുന്ന നിയമനിർമ്മാണം കൊണ്ട് വരാനാണ് ഉദ്ദേശിക്കുന്നത്. അടിയന്തര തപാൽ, തപാൽ പാഴ്സലുകളുടെ സമ്പ്രദായം നിയന്ത്രിക്കുന്ന നിയമമാണ് ചർച്ചയിലുള്ളത്. രാജ്യത്തിനകത്ത് തപാൽ പ്രവർത്തനങ്ങൾ നടത്തുന്ന കമ്പനികൾക്ക് കൃത്യമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ മാത്രമേ പ്രവർത്തിക്കാനാകൂ. ബന്ധപ്പെട്ട അതോറിറ്റിയിൽ നിന്ന് ലൈസൻസ് നേടിയതിന് ശേഷമല്ലാതെ ഏതെങ്കിലും പേരിൽ തപാൽ പ്രവർത്തനങ്ങൾ നടത്തുന്നത് നിരോധിക്കണമെന്നും നിയമത്തിൽ ചൂണ്ടിക്കാട്ടുന്നു.

Related News