നിയമം എല്ലാവർക്കും ഒരുപോലെ, പരിശോധകൾ കർശനമാക്കാൻ ആഭ്യന്തര മന്ത്രിയുടെ നിർദേശം

  • 14/08/2023


കുവൈത്ത് സിറ്റി: നിയമലംഘകരെയും വാണ്ടഡ് ലിസ്റ്റിലുള്ളവരെയും പിടികൂടാൻ ലക്ഷ്യമിട്ട് കർശന സുരക്ഷ ക്യാമ്പയിനുകൾ നടപ്പിലാക്കാൻ ആഭ്യന്തര മന്ത്രി ഷെയ്ഖ് തലാൽ അൽ ഖാലിദ് മന്ത്രാലയത്തിലെ നേതൃത്വങ്ങൾക്ക് നിർദ്ദേശം നൽകി. എല്ലാ വ്യക്തികൾക്കും തുല്യമായ നിയമം നടപ്പിലാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് സെക്യൂരിറ്റി റിലേഷൻസ് ആൻഡ് മീഡിയയുടെ പത്രക്കുറിപ്പിലൂടെയാണ് ഈ നിർദ്ദേശം പുറപ്പെടുവിച്ചത്.

ഞായറാഴ്ച ഷെയ്ഖ് തലാൽ അൽ ഖാലിദിന്റെ അധ്യക്ഷതയിൽ നിരവധി അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാർ പങ്കെടുത്ത സുരക്ഷാ യോ​ഗം നടന്നിരുന്നു. ആഭ്യന്തര മന്ത്രാലയം അണ്ടർസെക്രട്ടറി ലെഫ്റ്റനന്റ് ജനറൽ അൻവർ അൽ ബർജാസും ഈ യോ​ഗത്തിൽ പങ്കെടുത്തു. രാജ്യത്തെ ഏറ്റവും പുതിയ സുരക്ഷാ സംഭവവികാസങ്ങൾ വിശകലനം ചെയ്യുന്നതിനായി മന്ത്രാലയ നേതൃത്വങ്ങളുമായുള്ള പതിവ് ഒത്തുചേരലിന്റെ ഭാഗമാണ് ഈ കൂടിക്കാഴ്ച. ഷെയ്ഖ് തലാൽ അൽ ഖാലിദ് സുരക്ഷാ സ്ഥാപനങ്ങളുടെ നേതാക്കളെ തന്റെ അഭിനന്ദനം അറിയിക്കുകയും അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിമാരുമായി രാജ്യത്തിനകത്ത് നിലവിലുള്ള സുരക്ഷാ സ്ഥിതിഗതികൾ ചർച്ച ചെയ്യുകയും ചെയ്തു.

Related News