ഉച്ചജോലി വിലക്ക്; കുവൈത്തിൽ 233 നിയമലംഘനങ്ങൾ കണ്ടെത്തി

  • 14/08/2023



കുവൈത്ത് സിറ്റി: ജൂൺ, ജൂലൈ മാസങ്ങളിൽ ഉച്ചസമയത്ത് സൂര്യനു കീഴിൽ ജോലി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം പാലിക്കാതിരുന്ന 233 നിയമലംഘനങ്ങൾ കണ്ടെത്തി. മാൻപവർ അതോറിറ്റിയിലെ ഒക്യുപേഷണൽ സേഫ്റ്റി സെന്ററിലെ പരിശോധനാ സംഘങ്ങളാണ് വിവിധ സൈറ്റുകളിൽ നിരീക്ഷണം നടത്തിയത്. നിയമലംഘനങ്ങൾ കണ്ടെത്തിയ സൈറ്റുകളിൽ വീണ്ടും പരിശോധന നടത്തുകയും ചെയ്ത ശേഷമാണ്  204 നോട്ടിഫിക്കേഷനുകൾ നൽകിയത്. ജൂലൈയിൽ മാത്രം 85 മുന്നറിയിപ്പുകളാണ് നൽകിയത്. ഉച്ച സമയത്ത് തുറന്ന പ്രദേശങ്ങളിൽ തൊഴിലാളികൾ ജോലി ചെയ്യുന്നതായി 17 റിപ്പോർട്ടുകളാണ് വന്നത്. ഓ​ഗസ്റ്റ് അവസാനം വരെ ഈ പരിശോധനകൾ തുടരുമെന്നും അധികൃതർ വ്യക്തമാക്കിയ ജൂൺ, ജൂലെയെ അപേക്ഷിച്ച് ഓ​ഗസ്റ്റിൽ നിയമലംഘനങ്ങൾ കുറഞ്ഞിട്ടുണ്ട്.

Related News